വനിതാ സംരംഭകരേ… നിങ്ങളുടെ നൂതന ആശയം അവതരിപ്പിക്കൂ. വിദഗ്ധരുടെ മാർഗനിർദേശം നേടൂ. ഇൻകുബേഷൻ അവസരങ്ങൾ കണ്ടെത്തൂ. നിങ്ങൾക്കായി ഒരുങ്ങുകയാണ് സൃഷ്ടി 2026: She Leads Startup Summit

വെള്ളായണി കാർഷിക കോളേജിലെ വിജ്ഞാന വ്യാപന വിദ്യാഭ്യാസ വിഭാഗത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെ അഗ് ടെക് ലോഞ്ച് പാഡിന്റെ സഹകരണത്തോടെ ഓഗസ്റ്റ് 6 നു സൃഷ്ടി 2026: She Leads Startup Summit സംഘടിപ്പിക്കുന്നു. വനിതാ സംരംഭകർക്ക് ഇൻകുബേഷൻ, നെറ്റ്വർക്കിംഗ് മേഖലകളിൽ സഹായകമാകും സ്റ്റാർട്ടപ്പ് സമ്മിറ്റ്.
കൃഷി, അനുബന്ധ കാർഷിക മേഖലകൾ, അഗ്രിടെക്, ഗ്രാമീണ വികസനം എന്നീ മേഖലകളിൽ വനിതാ സംരംഭകർക്ക് അവരുടെ ആശയങ്ങൾ അവതരിപ്പിക്കാനും, വിദഗ്ധരുടെ നിർദേശങ്ങളും വിലയിരുത്തലുകളും ലഭിക്കാനും, ഇൻകുബേഷൻ, നെറ്റ്വർക്കിംഗ് അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും ഈ ആശയ അവതരണം അവസരം ഒരുക്കുന്നു.
കൃഷി അടക്കം കാർഷിക മേഖലകൾ, അഗ്രിടെക്, ഗ്രാമീണ വികസനം എന്നിവയുമായി ബന്ധപ്പെട്ട നൂതന ആശയങ്ങളോ പ്രാരംഭഘട്ട സംരംഭങ്ങളോ ഉള്ള വനിതാ സംരംഭകർ, വിദ്യാർത്ഥിനികൾ, ഗവേഷക വിദ്യാർത്ഥിനികൾ, നവോത്ഥാന പ്രവർത്തകർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, പ്രൊഫഷണലുകൾ എന്നിവർക്ക് പങ്കെടുക്കാം.
സമ്മിറ്റിനോടനുബന്ധിച്ചു കുടുംബശ്രീ യൂണിറ്റുകൾക്കും വനിതാ സംരംഭകർക്കും അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽപ്പന നടത്താനും രജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്: 9995624888
Srishti 2026 invites women entrepreneurs, innovators and startup founders to showcase ideas, gain expert guidance and explore incubation opportunities.
