സംസ്ഥാനത്തെ വിമാനയാത്രാ കണക്ടിവിറ്റി മെച്ചപ്പെടുത്താൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, മംഗലാപുരം വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ആഭ്യന്തര യാത്രാ സംവിധാനം ശക്തമാക്കുമെന്ന് സർക്കാർ. കൊച്ചി- തിരുവനന്തപുരം സർവീസ് ഈ മാസം 25 മുതല്‍ പ്രതിദിനമാക്കും എന്ന് ഉറപ്പു നൽകി മുഖ്യമന്ത്രി വി.ഡി സതീശൻ

നാല് വിമാനത്താവളങ്ങള്‍ ചേർത്തുള്ള ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ് നടപ്പാക്കും. കോഴിക്കോട് വിമാനത്താവളത്തിനായി 2047വരെയുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. പുതിയ ടെർമിനല്‍, പാർക്കിംഗ് ബേകള്‍, കാർഗോ സൗകര്യം, എ.ടി.സി ടവർ, മള്‍ട്ടിലെവല്‍ കാർ പാർക്കിംഗ് എന്നിവ പദ്ധതിയിലുണ്ട്. ടെർമിനലിന് സമീപം പാർക്കിംഗ് വികസിപ്പിക്കാൻ 15 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. വിമാനത്താവളത്തിലേക്ക് കണക്ടിവിറ്റി ഉറപ്പാക്കാൻ എലിവേറ്റഡ് ഹൈവേ നിർമ്മിക്കും. വിമാനക്കമ്പനികള്‍ പുതിയ വിമാനങ്ങള്‍ക്കായി നല്കിയ ഓർഡറുകള്‍ യാഥാർത്ഥ്യമാകുന്നതോടെ സർവീസുകളുടെ അപര്യാപ്തത പരിഹരിക്കപ്പെടും എന്ന ഉറപ്പും മുഖ്യമന്ത്രി നൽകിയത് നിയമസഭയിൽ പി.കെ.ഫിറോസിന്റെ സബ്മിഷന് മറുപടിയായാണ്.
ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബുകളിലൊന്നായി കേരളത്തെ മാറ്റുക, അതുവഴി സംസ്ഥാനത്തിന്റെ ജി.ഡി.പി (GDP) വർദ്ധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2026-ലെ സംസ്ഥാന ബജറ്റിൽ സർക്കാർ ഈ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
വിമാനത്താവളങ്ങളെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉൾപ്പെടെയുള്ള പ്രധാന പോർട്ടുകളുമായി ബന്ധിപ്പിച്ച് ഏവിയേഷൻ-മാരിടൈം ലോജിസ്റ്റിക്സ് ശൃംഖല വികസിപ്പിക്കാനും കേന്ദ്ര സഹായം തേടിയിട്ടുണ്ട്
കണ്ണൂർ എയർപോർട്ടിൽ ഒരു പൈലറ്റ് പരിശീലന കേന്ദ്രം (Pilot Training Centre), ഹെലികോപ്റ്റർ പൈലറ്റ് പരിശീലന കേന്ദ്രം, എയർക്രാഫ്റ്റ് മെയിന്റനൻസ് സൗകര്യങ്ങൾ (MRO), സിമുലേറ്റർ ട്രെയിനിംഗ് സെന്ററുകൾ എന്നിവ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ അന്താരാഷ്ട്ര സർവീസുകൾ വർദ്ധിപ്പിക്കാനായി ‘പോയിന്റ് ഓഫ് കോൾ’ (Point of Call) പദവി നേടിയെടുക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
കൊച്ചി സിയാൽ വിമാനത്താവളം കേന്ദ്രമാക്കി ഏവിയേഷൻ കൺസൾട്ടൻസി സംരംഭത്തിന് തുടക്കമിട്ടു കഴിഞ്ഞു. സിയാലിന്റെ മുൻപരിചയവും സാങ്കേതിക വൈദഗ്ധ്യവും മറ്റ് വിമാനത്താവളങ്ങളുടെ വികസനത്തിനായി കൺസൾട്ടൻസി മാതൃകയിൽ ഉപയോഗപ്പെടുത്തും. ഒരു ഗ്ലോബൽ കൺവെൻഷൻ സെന്ററും ഇവിടെ വിഭാവനം ചെയ്യുന്നു.
കോഴിക്കോട് വിമാനത്താവളത്തിൽ 2047 വരെയുള്ള വികസനം ലക്ഷ്യമിട്ട് പുതിയ ടെർമിനൽ, കാർഗോ സൗകര്യം, പാർക്കിംഗ് ബേകൾ എന്നിവയുൾപ്പെടുന്ന മാസ്റ്റർപ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ 3050 മീറ്ററില്‍ നിന്നും 4000 മീറ്റര്‍ ആയി ദീര്‍ഘിപ്പിക്കുന്നതിന് കീഴല്ലൂര്‍ വില്ലേജിലെ 99.3235 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് 942 കോടി 93 ലക്ഷം രൂപയോളം ചെലവ് പ്രതീക്ഷിക്കുന്നതായി സർക്കാർ വിലയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ സർക്കാർ യുദ്ധകാല അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കുമെന്നെല്ലാം പറഞ്ഞിട്ടും അവിടെ ഭൂമി ഏറ്റെടുത്തിട്ടില്ല. റണ്‍വേയുടെ വികസനത്തിന് ആ ഭൂമി ഒരു കാരണവശാലും പറ്റിയ ഭൂമിയല്ല എന്ന നിലപാടാണ് യു ഡി എഫ് സർക്കാരിന്റേത്. ഗവണ്മെന്റ് ആ വിഷയം പരിശോധിക്കുകയാണ്. വിഷയം പരിശോധിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ എന്ത് നടപടികളെടുക്കാന്‍ കഴിയും എന്ന കാര്യം പരിഗണിച്ചു വരികയാണ് എന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
To improve air connectivity across the state, domestic flight services linking Thiruvananthapuram, Kochi, Kozhikode, Kannur, and Mangaluru airports will be strengthened. An integrated aviation and logistics hub connecting Kerala’s four airports will also be developed. A master plan extending to 2047 has been prepared for Kozhikode Airport. The initiative aims to transform Kerala into one of South Asia’s largest aviation hubs, enhance regional connectivity, and boost the state’s Gross Domestic Product (GDP).
