ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത സ്ഥലങ്ങളിലും യുപിഐ വഴി പണം നൽകാനുള്ള പുതിയ സംവിധാനവുമായി നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI). വിമാനങ്ങൾക്കുള്ളിലും ഭൂഗർഭ മെട്രോ നെറ്റ്‌വർക്കുകളിലും മറ്റും ഇന്റർനെറ്റ് ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ, എൻഎഫ്‌സി സാങ്കേതികവിദ്യ ഉപയോഗിച്ച് 2,000 രൂപ വരെ തുക കാർഡുകൾ പോലെ ടാപ്പ് ചെയ്ത് നൽകാൻ സാധിക്കുന്ന രീതിയിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്.

Offline UPI Tap and Pay

ഫോണിലും മെർച്ചന്റ് പോസ് (PoS) ടെർമിനലിലും ഇന്റർനെറ്റ് ഇല്ലാത്തപ്പോഴും ഈ സേവനം പ്രവർത്തിക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. യുപിഐ ലൈറ്റ് വാലറ്റിൽ മുൻകൂട്ടി പണം നിക്ഷേപിച്ച ശേഷം, പിൻ നൽകാതെ തന്നെ ഈ ഓഫ്‌ലൈൻ പേയ്മെന്റുകൾ പൂർത്തിയാക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. ഈ വർഷം തന്നെ PoS ഉപകരണങ്ങൾക്കായി എൻപിസിഐ സർട്ടിഫിക്കേഷൻ നടപടികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഉപയോക്താവ് നൽകുന്ന തുകയുടെ വിവരങ്ങൾ ടെർമിനൽ സേവ് ചെയ്തുവെക്കുകയും, പിന്നീട് നെറ്റ്‌വർക്ക് ലഭല്യമാകുമ്പോൾ അത് ബാങ്കിലേക്ക് കൈമാറി ഇടപാട് പൂർത്തിയാക്കുകയും ചെയ്യുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഇന്റർനെറ്റ് തടസ്സങ്ങൾ ഉള്ള ഇടങ്ങളിൽ സുഗമമായ ഡിജിറ്റൽ ഇടപാടുകൾ സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി, ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് വലിയൊരു മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.e

NPCI is introducing an offline UPI tap-and-pay system using NFC for flights and underground metros, allowing seamless payments up to ₹2,000 without internet.

Share.
Leave A Reply

Exit mobile version