യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു നോർത്ത് മാസിഡോണിയയിൽ എത്തി. നോർത്ത് മാസിഡോണിയ സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതിയാണ് അവർ.

സന്ദർശനത്തിന്റെ ഭാഗമായി നോർത്ത് മാസിഡോണിയൻ പ്രസിഡന്റ് ഗോർഡാന സില്യനോവ്സ്ക-ദവ്കോവയുമായി രാഷ്ട്രപതി ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രധാനമന്ത്രി ഹ്രിസ്റ്റിയൻ മിക്കോസ്കി, സ്പീക്കർ അഫ്രിം ഗാഷി എന്നിവരെ കാണുന്ന അവർ രാജ്യത്തെ പാർലമെന്റും അഭിസംബോധന ചെയ്യും. ഇന്ത്യ-നോർത്ത് മാസിഡോണിയ ബിസിനസ് ഫെഡറേഷനെ അഭിസംബോധന ചെയ്യുന്നതിനൊപ്പം മദർ തെരേസയുടെ സ്മാരകവും രാഷ്ട്രപതി സന്ദർശിക്കും. കൃഷി, ഫാർമസ്യൂട്ടിക്കൽസ്, ഐ.ടി തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നുണ്ട്.e
President Droupadi Murmu becomes the first Indian head of state to visit North Macedonia, strengthening bilateral ties in IT, agriculture, and pharma