മിന്ത്രയുടേയും കൾട്ട് ഫിറ്റിന്റേയും സ്ഥാപകനായ മുകേഷ് ബൻസാൽ സ്കൈറൂട്ട് എയ്റോസ്പേസിൽ നടത്തിയ 12 കോടി രൂപയുടെ ആദ്യകാല നിക്ഷേപം ഇപ്പോൾ 700 കോടിയിലധികം രൂപയായി വളർന്നു. രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തിലൂടെ ചരിത്രമെഴുതിയ സ്കൈറൂട്ട് കമ്പനിയിൽ, ആരും പിന്തുണ നൽകാൻ തയ്യാറാകാതിരുന്ന തുടക്കകാലത്താണ് മുകേഷ് ബൻസാൽ ഈ വൻ തുക നിക്ഷേപിച്ചത്. മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞരായ പവൻ കുമാർ ചന്ദനയും നാഗ ഭരത് ദാകയും ചേർന്ന് 2018-ൽ ആരംഭിച്ച ഈ സ്റ്റാർട്ടപ്പിൽ വിശ്വാസമർപ്പിച്ച ഏക ഏഞ്ചൽ നിക്ഷേപകനായിരുന്നു ബൻസാൽ.
2020-ൽ സർക്കാർ രാജ്യത്തെ ബഹിരാകാശ മേഖല സ്വകാര്യ സംരംഭകർക്കായി തുറന്നുകൊടുത്തത് സ്കൈറൂട്ടിന് വലിയ വഴിത്തിരിവായി. തുടർന്ന് വിക്രം-എസ്, വിക്രം-1 റോക്കറ്റുകളുടെ വിജയകരമായ വിക്ഷേപണങ്ങളിലൂടെ കമ്പനി ഇന്ത്യയിലെ ആദ്യത്തെ സ്പേസ് ടെക് യൂണികോർണായി മാറി. നിലവിൽ കമ്പനിയിൽ 5.7 ശതമാനം ഓഹരിയുള്ള മുകേഷ് ബൻസലിൻ്റെ നിക്ഷേപത്തിൻ്റെ മൂല്യം 60 ഇരട്ടിയോളം വർദ്ധിച്ച് 700 കോടി രൂപ കവിഞ്ഞിരിക്കുകയാണ്. രാജ്യത്ത് സ്വകാര്യ ബഹിരാകാശ സംരംഭങ്ങൾ ഇല്ലാതിരുന്ന ഒരു കാലത്ത് അദ്ദേഹം കാണിച്ച ദീർഘവീക്ഷണമാണ് ഇപ്പോൾ വൻ വിജയമായി മാറിയിരിക്കുന്നത്.
Myntra co-founder Mukesh Bansal turns a ₹12 crore angel investment in Skyroot Aerospace into over ₹700 crore, reaping nearly 60x returns on India’s premier space-tech startup.
