എഐയുടെ പേരിൽ നടക്കുന്ന തൊഴിൽ വെട്ടിക്കുറയ്ക്കലുകൾക്കെതിരെ ഗൂഗിൾ ജീവനക്കാർ സിഇഒ സുന്ദർ പിച്ചൈയ്ക്ക് ഭീമഹർജി സമർപ്പിച്ചു. തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷയും ഉറപ്പായ നഷ്ടപരിഹാര പാക്കേജുകളും ആവശ്യപ്പെട്ട് 4,500-ലധികം ജീവനക്കാരാണ് ഈ പെറ്റീഷനിൽ ഒപ്പുവെച്ചിരിക്കുന്നത്. ഗൂഗിൾ ക്യാമ്പസിന് പുറത്ത് നൂറിലധികം ജീവനക്കാർ അണിനിരന്നാണ് ഈ പ്രതിഷേധ കാമ്പെയ്ൻ സംഘടിപ്പിച്ചത്.
കമ്പനി വൻ ലാഭം നേടുമ്പോഴും ജീവനക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകാതെ ലാഭത്തിന് മുൻഗണന നൽകുന്നുവെന്ന് ആൽഫബെറ്റ് വർക്കേഴ്സ് യൂണിയൻ കുറ്റപ്പെടുത്തി. തൊഴിൽ വെട്ടിക്കുറയ്ക്കുന്നതിന് മുമ്പ് സന്നദ്ധ വിരമിക്കൽ പാക്കേജുകളും കൃത്യമായ നടപടിക്രമങ്ങളും ഉറപ്പാക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. ഗൂഗിളിന്റെ ചരിത്രത്തിലെ തന്നെ തൊഴിലാളി സുരക്ഷയ്ക്കായുള്ള ഏറ്റവും വലിയ പ്രതിഷേധ കൂട്ടായ്മയായാണ് ഇതിനെ യൂണിയൻ വിശേഷിപ്പിച്ചത്.
Over 4,500 Google employees petition CEO Sundar Pichai demanding job security and severance packages amid ongoing AI-driven tech workforce layoffs
