ഇന്ത്യൻ പ്രതിരോധ നിർമ്മാണ രംഗത്തിന് വലിയ മുന്നേറ്റം പകർന്ന് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ പ്രതിരോധ കമ്പനിയായ എസ്.എസ്.എസ് ഡിഫൻസ് (SSS Defence) കമ്പനി പൂർണ്ണമായും ഇന്ത്യയിൽ രൂപകല്പന ചെയ്ത് നിർമ്മിച്ച ആദ്യത്തെ സ്നൈപ്പർ റൈഫിളുകൾ അർമേനിയയ്ക്ക് വിജയകരമായി കയറ്റുമതി ചെയ്തു. ഇതോടെ  തദ്ദേശീയമായി നിർമ്മിച്ച മിലിട്ടറി ഗ്രേഡ് സ്നൈപ്പർ റൈഫിളുകൾ ഒരു വിദേശ രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്ന ആദ്യ ഇന്ത്യൻ സ്വകാര്യ കമ്പനിയായി എസ്.എസ്.എസ് ഡിഫൻസ് മാറിയിരിക്കുകയാണ്.

സാബ്രർ, വൈപ്പർ  എന്നീ അത്യാധുനിക സ്നൈപ്പർ റൈഫിൾ പ്ലാറ്റ്‌ഫോമുകളാണ് കമ്പനി വികസിപ്പിച്ചിട്ടുള്ളത്. ഉയർന്ന കൃത്യതയും ദീർഘദൂര ആക്രമണ ശേഷിയുമാണ് ഇവയുടെ പ്രത്യേകത. വർദ്ധിച്ചുവരുന്ന ആഗോള ആവശ്യകതയും ആഭ്യന്തര പ്രതിരോധ ആവശ്യങ്ങളും മുൻനിർത്തി കമ്പനി തങ്ങളുടെ നിർമ്മാണ പ്ലാന്റുകളുടെ ശേഷി വിപുലീകരിക്കുകയാണ്. അടുത്ത വർഷത്തോടെ ഉൽപ്പാദനം ഒരു ലക്ഷം ആയുധങ്ങളായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.സമീപകാലത്തായി അർമേനിയ ഇന്ത്യയിൽ നിന്ന് പിനാക (Pinaka) മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചറുകൾ, ആകാശ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, ആർട്ടിലറി തോക്കുകൾ എന്നിവയുൾപ്പെടെ വൻതോതിൽ പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ ആയുധ കരാറും പൂർത്തിയായിരിക്കുന്നത്.

സൈന്യത്തിന് ആവശ്യമായ ആയുധങ്ങൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യത്തിൽ നിന്നും ആഗോളതലത്തിൽ ആയുധങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറുന്നതിന്റെ വ്യക്തമായ തെളിവാണ് ഈ നേട്ടം. മുൻനിര ആഗോള ആയുധ നിർമ്മാതാക്കൾക്ക് വെല്ലുവിളി ഉയർത്താൻ തദ്ദേശീയ സ്വകാര്യ കമ്പനികൾക്ക് സാധിക്കുമെന്നും ഇത് തെളിയിക്കുന്നു.

In a major boost to the Indian defense manufacturing sector, Bengaluru-based private defense company SSS Defence has successfully exported the first sniper rifles entirely designed and manufactured in India to Armenia. With this, SSS Defence has become the first private Indian company to export domestically manufactured military-grade sniper rifles to a foreign country.

Bengaluru-based SSS Defence exports first Made-in-India military-grade sniper rifles to Armenia, marking a major milestone for Indian private defense manufacturing.

Share.
Leave A Reply

Exit mobile version