തിരുവനന്തപുരം പള്ളിപ്പുറത്ത് നിർമ്മാണം പുരോഗമിക്കുന്ന കേരള സ്പേസ് പാർക്കിന്റെ കോമൺ ഫെസിലിറ്റി സെന്ററും (CFC) റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്ററും (RDC) 2028 ജനുവരിയോടുകൂടി പ്രവർത്തനസജ്ജമാകും. തിരുവനന്തപുരത്തെ ഒരു ‘നോളേജ് ആന്റ് സ്പേസ് ടെക്നോളജി ഹബ്ബ്’ ആയി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Kerala Space Park

സ്വകാര്യ ഉപഗ്രഹ നിർമ്മാണ സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് കേരളത്തിന്റെ ‘സ്പേസ് ഇക്കോണമി’ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. നബാർഡിന്റെ ആഭിമുഖ്യത്തിൽ അനുവദിച്ച 241.3 കോടി രൂപ വായ്പ ഉപയോഗിച്ചാണ് പള്ളിപ്പുറത്തെ 18.5 ഏക്കറിലെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും പങ്കിടാവുന്ന പൊതു സൗകര്യങ്ങൾ കോമൺ ഫെസിലിറ്റി സെന്ററിലുണ്ടായിരിക്കും. ഉൽപ്പന്ന വികസനത്തിനും വ്യവസായ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തിനും RDC നേതൃത്വം നൽകും. ഇതിനോടകം തന്നെ ഐഎസ്ആർഒ യൂണിറ്റുകളുമായും മറ്റ് വ്യവസായ സ്ഥാപനങ്ങളുമായി കെ-സ്പേസ് 14 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ട്. പള്ളിപ്പുറത്തിന് പുറമേ, വലിയമലയിലും വേളിയിലുമായി രണ്ട് പുതിയ ക്യാമ്പസുകൾ കൂടി സ്ഥാപിക്കാനുള്ള സ്ഥലമെടുപ്പ് നടപടികൾ പുരോഗമിക്കുന്നുണ്ട്. സ്പേസ് ടെക്നോളജി രംഗത്തെ കുതിച്ചുചാട്ടത്തിന് ഈ പദ്ധതി വലിയ മുതൽക്കൂട്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ

Kerala Space Park’s Common Facility Centre and R&D Centre at Pallippuram are expected to be operational by January 2028, boosting private satellite manufacturing, space startups, and the state’s growing space economy.

Share.
Leave A Reply

Exit mobile version