പ്രവർത്തനങ്ങളിലെയും മാനേജ്മെന്റിലെയും വീഴ്ചകൾ ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് (RBI) ലൈസൻസ് റദ്ദാക്കിയതിന് പിന്നാലെയുളള നടപടികളുടെ ഭാഗമായി, പേടിഎം പേയ്മെന്റ്സ് ബാങ്ക് (Paytm Payments Bank) ഔദ്യോഗികമായി പൂട്ടി പിരിച്ചുവിടാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടും 2013ലെ കമ്പനീസ് ആക്ടും അനുസരിച്ചാണ് ജൂലൈ 8, ജൂലൈ 22 തീയതികളിലെ കോടതി ഉത്തരവുകൾ പ്രകാരം ബാങ്കിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

ബാങ്കിന്റെ തുടർന്നുള്ള നടപടികൾ കൈകാര്യം ചെയ്യുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ചീഫ് ജനറൽ മാനേജർ ഗിരികുമർ എം. നായരെ ഔദ്യോഗിക ലിക്വിഡേറ്ററായി കോടതി നിയമിച്ചിട്ടുണ്ട്. കൃത്യസമയത്ത് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് ഏപ്രിൽ 24നാണ് ആർ.ബി.ഐ ബാങ്കിന്റെ ലൈസൻസ് അടിയന്തരമായി റദ്ദാക്കിയത്.
Delhi High Court orders the winding up of Paytm Payments Bank under the Banking Regulation Act following RBI’s license cancellation, appointing an official liquidator.
