ഐഐടി മദ്രാസിലെ മുൻ വിദ്യാർഥിയും ഇൻഡോ-എംഐഎം (Indo-MIM) സ്ഥാപകനുമായ ഡോ. കൃഷ്ണ ചിവുകുല 2024ൽ സ്ഥാപനത്തിന് ദാനം ചെയ്ത 46.15 ലക്ഷം കമ്പനി ഓഹരികൾ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. ഇൻഡോ-എംഐഎം ഓഹരികൾ ജൂലൈ 30ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതിനെ തുടർന്ന്, ഐഐടിക്ക് ലഭിച്ച ഓഹരികളിൽ ഒരു ഭാഗം ഓഫർ ഫോർ സെയിൽ (OFS) വഴി വിറ്റ് ഐഐടി മദ്രാസ് ഏകദേശം 112 കോടി രൂപ സമാഹരിച്ചു. ഒരു ഇന്ത്യൻ സർവകലാശാല ഐപിഓയിലൂടെ നേടുന്ന ഏറ്റവും വലിയ പണമിടപാടുകളിൽ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
2024 ഫെബ്രുവരിയിലാണ് ഡോ. കൃഷ്ണ ചിവുകുല ഐഐടി മദ്രാസിന് ഏകദേശം 228 കോടി രൂപ മൂല്യമുള്ള 46.15 ലക്ഷം ഓഹരികൾ ഡൊണേഷനായി നൽകിയത്. സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പൂർവവിദ്യാർഥി സംഭാവനയായിരുന്നു ഇത്. ഗവേഷണം, നവീകരണം, ലബോറട്ടറികൾ, അക്കാദമിക് പദ്ധതികൾ എന്നിവ ശക്തിപ്പെടുത്താൻ ഇത് സഹായിച്ചു. 1970ൽ ഐഐടി മദ്രാസിൽ നിന്ന് എയറോസ്പേസ് എൻജിനീയറിങ്ങിൽ എംടെക് പൂർത്തിയാക്കിയ ചിവുകുല പിന്നീട് ഇൻഡോ-എംഐഎമ്മിനെ ലോകത്തെ മുൻനിര മെറ്റൽ ഇൻജക്ഷൻ മോൾഡിങ് കമ്പനികളിലൊന്നായി വളർത്തുകയായിരുന്നു.
IIT Madras raises ₹112 crore by selling part of the shares donated by alumnus Dr. Krishna Chivukula, founder of Indo-MIM, following its successful IPO
