ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും വിവാഹിതരാകാൻ ഒരുങ്ങുകയാണ്. ഇതോടെ ഇരുവരുടേയും ആസ്തിയും വാർത്തകളിൽ നിറയുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകളിലൂടെയും നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിലൂടെയും കളിക്കളത്തിൽ ചരിത്രമെഴുതിയ റൊണാൾഡോ, ഫോർബ്സ് കണക്കുകൾ പ്രകാരം ഏകദേശം 1.2 ബില്യൺ ഡോളറിലധികം ആസ്തിയുള്ള ലോകത്തിലെ ഏറ്റവും സമ്പന്നരായ കായികതാരങ്ങളിൽ ഒരാളാണ്. ശമ്പളത്തിന് പുറമെ നൈക്കി അടക്കമുള്ള ആഗോള ബ്രാൻഡുകളുടെ ആജീവനാന്ത പരസ്യ കരാറുകൾ, ‘CR7’ ലൈഫ്സ്റ്റൈൽ ബ്രാൻഡ്, പെസ്താന (Pestana) ഹോസ്പിറ്റാലിറ്റി ശൃംഖല, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര കാറുകൾ, പോർച്ചുഗൽ, സ്പെയിൻ, ദുബായ് എന്നിവിടങ്ങളിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ എന്നിവയിലൂടെയാണ് താരം തന്റെ സമ്പത്ത് ഇത്രയധികം വളർത്തിയത്.

അറിയപ്പെടുന്ന മോഡലും ഇൻഫ്ലുവൻസറുമായ ജോർജിന റോഡ്രിഗസും സ്വന്തമായി വലിയ കരിയറും ആസ്തിയും കെട്ടിപ്പടുത്തിട്ടുണ്ട്. ഒരു സാധാരണ റീട്ടെയ്ൽ സ്റ്റോർ ജീവനക്കാരിയായി ജോലി ചെയ്തിരുന്ന ജോർജിന, നെറ്റ്ഫ്ലിക്സിന്റെ റിയാലിറ്റി ഷോയായ ‘ഐ ആം ജോർജിന’ (I Am Georgina)യിലൂടെയും ആഗോള ബ്രാൻഡ് എൻഡോഴ്സ്മെന്റുകളിലൂടെയും ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരെയാണ് സ്വന്തമാക്കിയത്. നിലവിൽ 25 മുതൽ 35 മില്യൺ ഡോളറോളം ആസ്തിയുള്ള ജോർജിന, ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സെലിബ്രിറ്റികളിൽ ഒരാളാണ്. ഇരുവരുടെയും വിവാഹത്തെക്കുറിച്ചുള്ള റൂമറുകൾ സമൂഹമാധ്യമങ്ങളിൽ സജീവമായി നിലനിൽക്കുന്നതോടൊപ്പം, കായിക ലോകത്തെയും ഫാഷൻ ലോകത്തെയും ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന പവർ കപ്പിളുകളിൽ ഒന്നായാണ് ഇരുവരും വിശേഷിപ്പിക്കപ്പെടുന്നത്
Explore Cristiano Ronaldo and Georgina Rodriguez’s net worth, global brand deals, CR7 lifestyle empire, real estate investments, and lavish lifestyle
