ഇന്ത്യൻ വിപണിയിലെ ശക്തമായ മുന്നേറ്റം മുതലെടുക്കുന്നതിന്റെ ഭാഗമായി ആഗോള എഫ്.എം.സി.ജി ഭീമന്മാർ ഇന്ത്യയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നു. ലൊറിയൽ, യൂണിലിവർ, നെസ്‌ലെ, മോണ്ടെലെസ്, റെക്കിറ്റ്, കൊക്കകോള, പെപ്‌സി കോ തുടങ്ങിയവയാണ് ഇതിൽ പ്രധാനം. ജൂൺ പാദത്തിൽ മികച്ച വളർച്ചയും വിപണി വിഹിതവും കൈവരിച്ച ഈ കമ്പനികൾ ഇന്ത്യയെ തങ്ങളുടെ ഭാവി വളർച്ചയുടെ പ്രധാന കേന്ദ്രമായാണ് കാണുന്നത്.
വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നതിനായി റീട്ടെയിൽ ശൃംഖലകൾ വിപുലീകരിക്കാനും ഡിജിറ്റൽ-ഇകൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ ശക്തിപ്പെടുത്താനുമുള്ള പദ്ധതികളിലാണ് കമ്പനികൾ മുൻഗണന നൽകുന്നത്. കുറഞ്ഞ വിലയുള്ള പാക്കറ്റുകൾക്കും പ്രീമിയം ഉൽപ്പന്നങ്ങൾക്കും രാജ്യത്ത് ലഭിക്കുന്ന മികച്ച സ്വീകാര്യത വരും വർഷങ്ങളിലും കമ്പനികൾക്ക് കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Major global FMCG companies including Unilever, Nestle, and L’Oreal are boosting their investments in India following strong growth in the June quarter
