കേന്ദ്രത്തിന്റെ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ ഭാഗമായി രാജ്യത്ത് 70 ഹൈഡ്രജൻ ബസുകളും ട്രക്കുകളും വിന്യവിക്കാൻ പുതിയ പദ്ധതി വരുന്നു. ഇതിനായി ഗതാഗത മേഖലയിലെ പൈലറ്റ് പദ്ധതികൾക്കായി ആകെ ഏകദേശം 43 മില്യൺ ഡോളറാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. ഹൈഡ്രജൻ ഫ്യൂവൽ സെൽ വാഹനങ്ങളുടെ പ്രവർത്തനക്ഷമതയും സുരക്ഷയും ഇന്ത്യൻ റോഡുകളിൽ നേരിട്ട് പരീക്ഷിക്കുന്നതിനാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി ഏകദേശം 35 ഹൈഡ്രജൻ ബസുകളും 35 ഹൈഡ്രജൻ ഹെവി-ഡ്യൂട്ടി ട്രക്കുകളുമാണ് രാജ്യത്ത് നിരത്തിലിറക്കുന്നത്. ഇതിനുപുറമേ, വാഹനങ്ങൾക്ക് ആവശ്യമായ ഇന്ധനം ലഭ്യമാക്കുന്നതിനായി രാജ്യത്തുടനീളം 12 ഹൈഡ്രജൻ റീഫ്യൂവലിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. രാജ്യത്തെ ഹരിത ഊർജ്ജ ഗതാഗത രംഗം ശക്തിപ്പെടുത്തുന്നതിനും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന ചുവടുവെപ്പാണിത്.
Under the National Green Hydrogen Mission, India plans to deploy 70 hydrogen buses and trucks alongside 12 refuelling stations with a $43M outlay to boost clean mobility
