അതിർത്തി സുരക്ഷയും ഗതാഗതവും ശക്തമാക്കുന്നതിന്റെ ഭാഗമായി ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ റെയിൽവേ വികസനത്തിനായി ഇന്ത്യ അഞ്ച് ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. അടുത്ത ഒന്നര മുതൽ രണ്ട് വർഷത്തിനുള്ളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതി, രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ ഏറ്റവും നിർണായകമായ നീക്കങ്ങളിലൊന്നാണ്.

പഞ്ചാബ്, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ അതിർത്തികളിൽ പുതിയ റെയിൽ പാതകളും പ്ലാറ്റ്ഫോമുകളും നിർമ്മിക്കാൻ ഈ തുക വിനിയോഗിക്കും. വരും വർഷങ്ങളിലെ മൊത്തത്തിലുള്ള റെയിൽവേ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ 22 ശതമാനവും ഈ അതിർത്തി സംസ്ഥാനങ്ങളിലെ പദ്ധതികൾക്കായി മാറ്റിവെക്കുമെന്നാണ് വിവരം.
സിവിലിയൻ ആവശ്യങ്ങൾക്കൊപ്പം സൈനിക ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ഡ്യുവൽ-യൂസ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ നിർണായക റെയിൽവേ നവീകരണത്തിലൂടെ അതിർത്തികളിലെ സൈനിക നീക്കം വേഗത്തിലാക്കാനും രാജ്യത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ ഉയർത്താനും ഇന്ത്യക്ക് സാധിക്കും.
India plans a $5 billion railway boost along Pakistan, China, and Bangladesh borders to enhance dual-use infrastructure and troop mobility in strategic zones.
