വീണ്ടും ബഹിരാകാശ ദൗത്യമേറ്റെടുത്തു  ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പേസ് ടെക് സ്റ്റാര്‍ട്ടപ്പായ ഹെക്സ്20 . ഭൂനിരീക്ഷണ ഉപഗ്രഹ ദൗത്യങ്ങള്‍ക്കും ഭ്രമണപഥത്തിലെ പേലോഡ് പരീക്ഷണങ്ങള്‍ക്കുമായി സ്കൈറൂട്ട് എയ്റോസ്പേസുമായി  ഹെക്സ്20 മള്‍ട്ടി മിഷന്‍ വിക്ഷേപണ കരാറില്‍ ഒപ്പുവച്ചു. സ്വകാര്യ മേഖലയില്‍ ഇന്ത്യയുടെ ആദ്യ റൈഡ്ഷെയര്‍ ഉപഗ്രഹം വികസിപ്പിച്ച കമ്പനിയാണ് ഹെക്സ്20.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്കൈറൂട്ട് എയ്റോസ്പേസ് കഴിഞ്ഞമാസം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് സ്വകാര്യ മേഖലയില്‍ രാജ്യത്ത് ആദ്യമായി വികസിപ്പിച്ച ഓര്‍ബിറ്റര്‍ ക്ലാസ് റോക്കറ്റായ വിക്രം-1 വിജയകരമായി വിക്ഷേപിച്ചിരുന്നു. തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് വേണ്ടി കഴിഞ്ഞമാസം ഹെക്സ്20   തങ്ങളുടെ രണ്ടാമത്തെ ഉപഗ്രഹമായ കോയോ (കൈനറ്റിക് ഒപ്റ്റിക്കല്‍ യാ ഒബ്സര്‍വര്‍) വിക്ഷേപിച്ചിരുന്നു.  സ്പേസ് എക്സിന്‍റെ ട്രാന്‍സോര്‍ട്ടര്‍-17 ല്‍ നിന്നായിരുന്നു വിക്ഷേപണം. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ കമ്പനിയായ സ്പേസ് എക്സ്പ്ലോറേഷന്‍ ടെക്നോളജീസ് കോര്‍പ്പറേനുമായി (സ്പേസ് എക്സ്) ചേര്‍ന്ന് ഹെക്സ്20 തങ്ങളുടെ ആദ്യ ഉപഗ്രഹമായ ‘നിള’ വിക്ഷേപിച്ചിരുന്നു. കേരളത്തിലെ സ്വകാര്യ മേഖലയില്‍ നിന്ന് വിക്ഷേപിച്ച ആദ്യ ഉപഗ്രഹമായിരുന്നു ഇത്.  

ഹെക്സ്20 സഹസ്ഥാപകനും സിഒഒയുമായ എം ബി അരവിന്ദും സ്കൈറൂട്ട് എയ്റോസ്പേസ് സഹസ്ഥാപകനും സിടിഒയുമായ നാഗ ഭാരത് ഡാക്കയും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

കരാറിന്‍റെ ഭാഗമായി സ്കൈറൂട്ട് എയ്റോസ്പേസില്‍ നിന്ന് മൂന്ന് വിക്ഷേപണ സേവനങ്ങള്‍ ഹെക്സ്20 സ്വന്തമാക്കിയിട്ടുണ്ട്. 2027 ല്‍ സ്കൈറൂട്ടിന്‍റെ വിക്രം ശ്രേണിയിലെ വിക്ഷേപണ വാഹനങ്ങളിലൂടെയാകും ഹെക്സ്20 യുടെയും മറ്റ് സ്ഥാപനങ്ങളുടെയും ബഹിരാകാശ പേടകങ്ങള്‍ റൈഡ്ഷെയര്‍ സംവിധാനത്തില്‍ ഭ്രമണപഥത്തിലെത്തിക്കുക.

സ്കൈറൂട്ടിന്‍റെ വിക്ഷേപണ മികവും ഹെക്സ്20 യുടെ ഉപഹ്രഹ രൂപകല്‍പ്പന, പേലോഡ് സംയോജനം, ഗ്രൗണ്ട് ഓപ്പറേഷന്‍സ്, ദൗത്യ നിര്‍വഹണ ശേഷി എന്നിവ ഒരുമിപ്പിക്കുന്നതാണ് ഈ കരാര്‍. ഇതിലൂടെ ഉപഗ്രഹ വികസനം മുതല്‍ ഭ്രമണപഥത്തിലെ പ്രവര്‍ത്തനങ്ങളും ഭൂനിരീക്ഷണ ഡാറ്റാ സേവനങ്ങളുമടങ്ങുന്ന പുതിയ ബഹിരാകാശ ആവാസവ്യവസ്ഥ രൂപപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ഇക്കോസിസ്റ്റം അതിവേഗം വളരുകയാണെന്ന് ഹെക്സ്20 ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അമല്‍ ചന്ദ്രന്‍ പറഞ്ഞു. സ്കൈറൂട്ടുമായുള്ള ഈ പങ്കാളിത്തം കൂടുതല്‍ മികച്ച ബഹിരാകാശ ദൗത്യങ്ങള്‍ നടപ്പാക്കുന്നതിനും ഇന്ത്യയിലെയും വിദേശത്തെയും ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനും സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 ഹെക്സ്20 യുടെ ഭാവിയിലുള്ള ബഹിരാകാശ ദൗത്യങ്ങള്‍ക്ക് വിശ്വസനീയമായ സേവനം നല്‍കുന്നതിന് തങ്ങള്‍ സദാ സന്നദ്ധരായിരിക്കുമെന്നു സ്കൈറൂറ്റ് എയ്റോസ്പേസ് സഹസ്ഥാപകനും ചീഫ് ടെക്നിക്കല്‍ ഓഫീസറുമായ നാഗ ഭരത് ഡാക്ക പറഞ്ഞു.  

അമേരിക്ക, യുഎഇ, തായ് വാന്‍ എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള ഹെക്സ്20, വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഉപഗ്രഹ  പ്ലാറ്റ് ഫോമുകളും ദൗത്യ സേവനങ്ങളും ഭ്രമണപഥത്തിലെ പേലോഡ് പരീക്ഷണ സൗകര്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന സ്ഥാപനമാണ്.

Technopark-based spacetech startup HEX20, which scripted history by building India’s first rideshare satellite in the private sector, has entered into a Multi-Launch Agreement (MLA) with Skyroot Aerospace for its Earth-Observation constellation and in-orbit payload demonstration missions.

Headquartered in Hyderabad, Skyroot Aerospace successfully launched the country’s first privately developed orbital-class rocket, Vikram-1, last month.  

Shri MB Aravind, Co-Founder & COO, HEX20, and Shri Naga Bharath Daka, Co-founder & CTO, Skyroot Aerospace, signed the multi-launch agreement.

Share.
Leave A Reply

Exit mobile version