സിംഗൂർ ഭൂമി ഏറ്റെടുക്കൽ വിവാദത്തെ തുടർന്ന് പശ്ചിമ ബംഗാളിൽ നിന്ന് പദ്ധതി പിൻവലിച്ച ടാറ്റാ ഗ്രൂപ്പുമായി പുതിയ നിക്ഷേപങ്ങൾക്കായി പശ്ചിമ ബംഗാൾ സർക്കാർ ചർച്ചകൾ നടത്തുന്നതായി വ്യവസായ മന്ത്രി താപസ് റോയ് അറിയിച്ചു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് 2008 ഒക്ടോബറിലാണ് ടാറ്റാ മോട്ടോഴ്‌സ് തങ്ങളുടെ നാനോ കാർ പ്രോജക്ട് സിംഗൂരിൽ നിന്ന് ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റിയത്.

Tata Group West Bengal Investment

സംസ്ഥാനത്ത് പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനോ നിലവിലുള്ള ബിസിനസുകൾ വിപുലീകരിക്കുന്നതിനോ ഉള്ള സാധ്യതകളാണ് നിലവിൽ സർക്കാർ ആരായുന്നത്. ഓട്ടോ മൊബൈൽ മേഖലയ്ക്ക് പുറമെ ഐ.ടി, മെറ്റൽസ്, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ എന്നീ മേഖലകളിൽ ടാറ്റയ്ക്ക് നിലവിൽ ബംഗാളിൽ സാന്നിധ്യമുണ്ട്.

അതേസമയം, സിംഗൂർ പദ്ധതി ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് ടാറ്റാ മോട്ടോഴ്‌സിന് നൽകാനുള്ള 765.78 കോടി രൂപയും അതിൻ്റെ പലിശയും സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. 11 ശതമാനം പലിശ സഹിതം തുക നൽകണമെന്ന ആർബിട്രൽ ട്രൈബ്യൂണൽ വിധി ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്

West Bengal government is in talks with Tata Group for new investments years after the historic Singur controversy over Tata Nano plant

Share.
Leave A Reply

Exit mobile version