വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിലെ 49 ശതമാനം ഓഹരികൾ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് (MSC) കൈമാറുന്നതിനുള്ള അപേക്ഷ കേരള സർക്കാരിന് ലഭിച്ചതായി കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചു. തുറമുഖ മന്ത്രി സർബാനന്ദ സോനോവാളാണ് രേഖാമൂലമുള്ള മറുപടിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

വിഴിഞ്ഞം തുറമുഖം ഒരു മൈനർ തുറമുഖമായതിനാൽ ഇതിന്റെ ഭരണപരമായ ചുമതലയും നിയന്ത്രണവും സംസ്ഥാന സർക്കാരിനാണ് ഉള്ളത്. അതേസമയം, കരാർ വ്യവസ്ഥ പ്രകാരം സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഓഹരി കൈമാറ്റം സാധ്യമല്ലെന്നും, ഈ നിർദ്ദേശം സർക്കാർ പരിശോധിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Centre informs Parliament that Kerala government received an application from Adani Vizhinjam Port to transfer a 49% stake to Mediterranean Shipping Company (MSC)
