ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്കൈറൂട്ട് എയ്റോസ്പേസിന്റെ ആദ്യ റോക്കറ്റ് വിക്ഷേപണമായ ‘വിക്രം-1’ ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച മലയാളി എൻജിനീയർമാർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച 14 അംഗ മലയാളി സംഘത്തിലെ ഏഴുപേരാണ് തിരുവനന്തപുരം സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ സന്ദർശിച്ചത്.

രാജ്യത്തിന്റെ ചരിത്രപരമായ ഈ ബഹിരാകാശ നേട്ടത്തിന് പിന്നിലെ മലയാളികളുടെ പങ്കാളിത്തം കേരളത്തിന് ഏറെ അഭിമാനകരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. റോക്കറ്റിന്റെ നിർമാണം, സാങ്കേതിക നിയന്ത്രണം, ഗുണനിലവാരം ഉറപ്പാക്കൽ തുടങ്ങിയ വിവിധ ഘട്ടങ്ങളിൽ മികച്ച പ്രകടനമാണ് ഈ യുവ എൻജിനീയർമാർ കാഴ്ചവെച്ചത്.
ഇലക്ട്രോ-മെക്കാനിക്കൽ സംവിധാനങ്ങളുടെ ഏകോപനത്തിൽ പങ്കാളിയായ നിർമൽ നെൽസൺ, ലിക്വിഡ് പ്രൊപ്പൽഷൻ സ്റ്റേജ് രൂപകൽപ്പനയിൽ പങ്കെടുത്ത അജിത് കുമാർ എസ്, ഫ്ലൂയിഡ് കൺട്രോൾ സിസ്റ്റത്തിന്റെ രൂപകൽപ്പനയും പരിശോധനയും നടത്തിയ ഡോ. ബിനറ്റ് മോനച്ചൻ, പ്രൊപ്പൽഷൻ സംവിധാനങ്ങളുടെ ഭാഗമായ അജിൻ ഘോഷ് കെ.കെ, രഞ്ജിത് രവി,ഏവിയോണിക്സ് ക്വാളിറ്റി ആൻഡ് റിലയബിലിറ്റിയിലെ ലിന്റ് സി. തോമസ്,വൈശാഖ് വി, രംഷീജ് എം, അനന്തകൃഷ്ണൻ, വിഷ്ണു എം.കെ, ശ്രീനാഥ് എസ്, രാഹുൽ രമേഷ്, അലക്സിസ് ജെ. നീരയ്ക്കൽ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ.
ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശ അന്തരീക്ഷത്തിലും സുഗമമായി എഴുതാൻ സാധിക്കുന്ന പ്രത്യേക ‘സ്പേസ് പേനയും’ (Space Pen) ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല രചിച്ച ‘ദ സെക്കൻഡ് ഓർബിറ്റ്’ എന്ന പുസ്തകവും മലയാളി എൻജിനീയറിങ് സംഘം മുഖ്യമന്ത്രിക്ക് ഉപഹാരമായി കൈമാറി.
Malayali engineers who played a crucial role in Skyroot Aerospace’s first rocket launch mission, ‘Vikram-1’, met with the Chief Minister. Seven members of the 14-member Malayali team involved in the mission visited the Chief Minister at the Thiruvananthapuram Secretariat. These young engineers demonstrated outstanding performance across various stages, including rocket manufacturing, technical control, and quality assurance. The Chief Minister stated that the contribution of Malayalis to this historic space achievement for the nation is a matter of great pride for Kerala.”
