രാജ്യത്തെ പ്രീമിയം ക്രെഡിറ്റ് കാർഡ് വിപണി ലക്ഷ്യമിട്ട് ആപ്പിൾ പേ (Apple Pay) ഈ വർഷം സെപ്റ്റംബർ അവസാനത്തോടെയോ ഒക്ടോബറിലോ ഇന്ത്യയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് പ്രകാരം, വിസ (Visa), മാസ്റ്റർകാർഡ് (Mastercard) തുടങ്ങിയ ആഗോള പേയ്‌മെന്റ് നെറ്റ്‌വർക്കുകൾ വഴിയുള്ള ക്രെഡിറ്റ് കാർഡുകളെ പിന്തുണച്ചുകൊണ്ടായിരിക്കും ആപ്പിൾ പേ ഇന്ത്യയിൽ ആദ്യമായി എത്തുന്നത്. യു.പി.ഐ (UPI) ഇടപാടുകൾ പ്രാരംഭ ഘട്ടത്തിൽ ഇതിൽ ഉൾപ്പെടുത്തിയേക്കില്ലെന്നും, എൻ.എഫ്.സി (NFC) പിന്തുണയുള്ള പോയിന്റ്-ഓഫ്-സെയിൽ (PoS) മെഷീനുകൾ വഴി ഐഫോൺ, ആപ്പിൾ വാച്ച് എന്നിവ ഉപയോഗിച്ച് കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾ നടത്താൻ ഇതിലൂടെ സാധിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കമ്പനിയുടെ ഈ നീക്കം ഇന്ത്യയിലെ വളർന്നുവരുന്ന പ്രീമിയം ക്രെഡിറ്റ് കാർഡ് വിപണിയിൽ ആപ്പിളിന് മികച്ച സ്വാധീനം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫീസുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രമുഖ ക്രെഡിറ്റ് കാർഡ് ഇഷ്യൂവേഴ്സുമായി ആപ്പിൾ ചർച്ചകൾ നടത്തിവരികയാണ്. വർഷങ്ങൾക്ക് മുമ്പ് സാങ്കേതിക-നിയന്ത്രണ തടസ്സങ്ങൾ കാരണം മാറ്റിവെച്ച പദ്ധതിയാണ് ഇപ്പോൾ യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്നത്.
Apple Pay is reported to launch in India by October, supporting Visa and Mastercard credit cards via NFC PoS terminals on iPhones and Apple Watches.
