തമിഴ്‌നാട്ടിലെ വിവിധ വ്യവസായ മേഖലകളിൽ 2,500 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഹിന്ദുജ ഗ്രൂപ്പ് തീരുമാനിച്ചു. പുനരുപയോഗ ഊർജം, ഇലക്ട്രിക് മൊബിലിറ്റി, ഓട്ടോമൊബൈൽ, ഫിനാൻഷ്യൽ സർവീസസ്, ബാറ്ററി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ഈ നിക്ഷേപം വിനിയോഗിക്കുക.

സൗരോർജ്ജം, കാറ്റാടി ഊർജ്ജം, ബാറ്ററി സാങ്കേതികവിദ്യകൾ എന്നിവ ഉൾപ്പെടുത്തി ഹിന്ദുജ റിന്യൂവബിൾസ് എനർജി പ്രൈവറ്റ് ലിമിറ്റഡ് 200 മെഗാവാട്ടിലധികം വരുന്ന പദ്ധതികൾ ഇതിന്റെ ഭാഗമായി നടപ്പിലാക്കും. പൊതുഗതാഗതത്തിനായി ഒഎച്ച്എം ഗ്ലോബൽ മൊബിലിറ്റി ലിമിറ്റഡ് വഴി ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാനും ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്.

അശോക് ലെയ്ലാൻഡ്, ഗൾഫ് ഓയിൽ ഇന്ത്യ, ഹിന്ദുജ ലെയ്ലാൻഡ് ഫിനാൻസ് തുടങ്ങിയ കമ്പനികൾ ഇതിനകം തന്നെ തമിഴ്‌നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വ്യാവസായിക അടിത്തറയിലും പുനരുപയോഗ ഊർജ സാധ്യതകളിലുമുള്ള വിശ്വാസമാണ് ഈ വലിയ നിക്ഷേപത്തിലൂടെ വ്യക്തമാകുന്നതെന്ന് ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ അശോക് ഹിന്ദുജ പറഞ്ഞു

Hinduja Group announces a ₹2,500 crore investment in Tamil Nadu across renewable energy, electric mobility, and automobile sectors.

Share.
Leave A Reply

Exit mobile version