ബംഗ്ലാദേശ് റെയിലിന്റെ ആവശ്യപ്രകാരം ഇന്ത്യ നിർമ്മിച്ച 19 എൽ.എച്ച്.ബി ബ്രോഡ്-ഗേജ് പാസഞ്ചർ കോച്ചുകളുടെ ആദ്യ നിര പഞ്ചാബിലെ കപൂർത്തല റെയിൽ കോച്ച് ഫാക്ടറിയിൽ നിന്ന് കൈമാറാൻ ഒരുങ്ങുന്നു. രണ്ട് എസി സ്ലീപ്പർ കാറുകൾ, മൂന്ന് എസി ചെയർ കാറുകൾ, പതിനൊന്ന് നോൺ-എസി ചെയർ കാറുകൾ, രണ്ട് പവർ കാറുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ ആദ്യ ഘട്ടം.

യാത്രക്കാരുടെ സൗകര്യത്തിനായി പ്രയർ റൂം, ബേബി കെയർ റൂം, യൂറോപ്യൻ നിലവാരത്തിലുള്ള ക്രാഷ്-വർത്തി ഡിസൈൻ തുടങ്ങിയ പ്രത്യേകതകളും ഈ കോച്ചുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ സഹായത്തോടെ 915 കോടി രൂപ ചെലവിൽ 200 കോച്ചുകൾ കൈമാറുന്ന വമ്പൻ പദ്ധതിയുടെ ഭാഗമാണിത്. പഴക്കം ചെന്ന കോച്ചുകൾ കാരണം പ്രതിസന്ധിയിലായ ബംഗ്ലാദേശ് റെയിൽവേ ശൃംഖലയ്ക്ക് ഈ പുതിയ നീക്കം വലിയ മുതൽക്കൂട്ടാകും
Rail Coach Factory Kapurthala rolls out the first batch of 19 LHB rail coaches for Bangladesh as part of a ₹915 crore project funded by EIB
