പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ ഈ വർഷം ഡിസംബറോടെ 5ജി മൊബൈൽ സേവനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നിലവിലുള്ള 4G ടവറുകളിൽ സോഫ്റ്റ്വെയർ അപ്ഗ്രേഡേഷനിലൂടെ എളുപ്പത്തിൽ 5ജിയിലേക്ക് മാറാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

കേരള സർക്കിളിൽ മാത്രം 86 ലക്ഷം മൊബൈൽ വരിക്കാരുള്ള ബിഎസ്എൻഎല്ലിന് 5ജിയിലേക്ക് എളുപ്പത്തിൽ അപ്ഗ്രേഡ് ചെയ്യാൻ കഴിയുന്ന 7,200-ഓളം 4ജി ടവറുകളാണുള്ളത്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത 5ജി നെറ്റ്വർക്കിന്റെ പരീക്ഷണങ്ങൾ കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ ഉൾപ്രദേശങ്ങളിൽ മൊബൈൽ കവറേജ് മെച്ചപ്പെടുത്തുന്നതിനായി പുതിയ ടവറുകൾ സ്ഥാപിക്കുമെന്നും ബിഎസ്എൻഎൽ കേരള ചീഫ് ജനറൽ മാനേജർ ആർ. സജി കുമാർ അറിയിച്ചു വ്യക്തമാക്കി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ‘റീ. 1 ഫ്രീഡം 2.0’, ‘ഫൈബർ ഫ്രീഡം പ്ലാൻ’ തുടങ്ങിയ ആകർഷകമായ പദ്ധതികളും ബിഎസ്എൻഎൽ പ്രഖ്യാപിച്ചിട്ടുണ്ട്
Public sector telecom operator BSNL is preparing to launch 5G services by December through software upgrades on its existing 4G towers
