വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ കയറ്റുമതി-ഇറക്കുമതി (EXIM) പ്രവർത്തനങ്ങൾക്ക് നാളെ തുടക്കമാകും. കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലെ സുപ്രധാന നാഴികക്കല്ലായി വിലയിരുത്തപ്പെടുന്ന പദ്ധതിയുടെ ആദ്യ കയറ്റുമതി കണ്ടെയ്നർ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും.

ഇതോടെ ട്രാന്‍ഷിപ്മെന്റ് തുറമുഖം എന്നതില്‍നിന്ന് സമ്പൂര്‍ണ രാജ്യാന്തര ചരക്ക് കവാടമായി വിഴിഞ്ഞം തുറമുഖം മാറും. കൊളംബോ, സിംഗപ്പുർ, ദുബായ് എന്നീ തുറമുഖങ്ങൾ വഴി ചരക്ക് കയറ്റി അയച്ചിരുന്നവർക്ക് ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്കുകൾ അയക്കാം. ഇത് യാത്രാസമയം കുറയ്ക്കാനും ലോജിസ്റ്റിക്സ് ചെലവുകളിൽ വലിയ കുറവ് വരുത്താനും സഹായിക്കും.
അതേസമയം, തുറമുഖാധിഷ്ഠിത വ്യവസായ-ലോജിസ്റ്റിക്സ് വികസന പദ്ധതിയായ മിഷൻ സമുദ്രയും സംസ്ഥാന സർക്കാർ ചടങ്ങിൽ പ്രഖ്യാപിക്കും. എട്ട് വ്യവസായ ക്ലസ്റ്ററുകൾ, മൂന്നു പുതിയ നഗരങ്ങൾ, കേരളത്തിന്റെ 600 കിലോമീറ്റർ വരുന്ന തീരപ്രദേശം എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ വിഴിഞ്ഞം മാരിടൈം ഇക്കണോമിക് കേന്ദ്രമായി വിഴിഞ്ഞത്തെ മാറ്റിത്തീർക്കുന്ന ‘സ്മാർട്ട് സിറ്റി’ എന്ന കാഴ്ചപ്പാടിലാണു മിഷൻ സമുദ്ര വിഭാവനം ചെയ്തിരിക്കുന്നത്.
Vizhinjam International Seaport marks a major milestone as full export-import (EXIM) operations begin, cutting travel time and logistics costs while launching the Mission Samudra project
