പാശ്ചാത്യ ഉപരോധങ്ങൾക്കും സൂയസ് കനാൽ പാതയിലെ തടസ്സങ്ങൾക്കുമിടയിൽ റഷ്യയുമായുള്ള വ്യാപാരം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട്, 2027ൽ റഷ്യയുടെ നോർതേർൺ സീ റൂട്ടിലൂടെ (Northern Sea Route) തങ്ങളുടെ ആദ്യ ചരക്കുകപ്പൽ അയക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. കിഴക്കേ ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഏറ്റവും ചെറിയ കപ്പൽ ഗതാഗത പാതയാണ് 5,600 കിലോമീറ്റർ ആർട്ടിക് തീരത്തുകൂടി കടന്നുപോകുന്ന ഈ കടൽ പാത.

ഇന്ത്യയുടെ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയാണ് 2027ൽ ഉത്തര കടൽ പാതയിലൂടെയുള്ള ആദ്യ പൈലറ്റ് കപ്പൽ സർവീസ് അധികൃതർ ആസൂത്രണം ചെയ്യുന്നതായി വ്യക്തമാക്കിയത്. അർഖാംഗെൽസ്കിൽ നടന്ന ആർട്ടിക്-റീജിയൻസ് ഫോറത്തിലാണ് ഈ പ്രഖ്യാപനം ഉണ്ടായതെത്. ആർട്ടിക് ഷിപ്പിംഗിനെക്കുറിച്ചുള്ള ഇന്ത്യയും റഷ്യയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന ചർച്ചകൾ പ്രായോഗിക സഹകരണത്തിലേക്കുള്ള മാറ്റമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ആർട്ടിക് പാതയിൽ രാജ്യങ്ങളിൽ നിന്ന് വർദ്ധിച്ചുവരുന്ന താൽപ്പര്യമാണ് മോസ്കോ കാണുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പറഞ്ഞു. റഷ്യയുമായി ചർച്ച നടത്തിവരുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പേരുകളും അദ്ദേഹം പരാമർശിച്ചു.

റഷ്യൻ ഔദ്യോഗിക വൃത്തങ്ങളുടെ കണക്കുപ്രകാരം, സൂയസ് കനാൽ പാതയുമായി താരതമ്യം ചെയ്യുമ്പോൾ ഉത്തര കടൽ പാതയിലൂടെ ഇന്ത്യയ്ക്ക് ദൂരത്തിൽ 40 ശതമാനം വരെയും യാത്രാസമയത്തിൽ ഏകദേശം രണ്ട് ആഴ്ച വരെയും ലാഭിക്കാൻ സാധിക്കും. കിഴക്കൻ സമുദ്ര ഇടനാഴി എന്നറിയപ്പെടുന്ന ചെന്നൈ-വ്‌ലാഡിവോസ്റ്റോക് ഇടനാഴിയിലെ ചരക്കുനീക്കത്തിൽ 70 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആ വളർച്ച ഉത്തര കടൽ പാതയിലേക്കും വ്യാപിപ്പിക്കുക എന്നത് വലിയൊരു സാധ്യതയാണ്.

ബഹുമുഖ ട്രാൻസ്-ആർട്ടിക് ട്രാൻസ്‌പോർട്ട് ഇടനാഴിയിലും ഇന്ത്യയ്ക്ക് താൽപ്പര്യമുണ്ടെന്നും, ഈ പാതകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര കടൽ പാതയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി റഷ്യ നിക്ഷേപം നടത്തിയിട്ടുണ്ട്. കൂടാതെ, ഈ പാതയിലെ കണ്ടെയ്നർ ഷിപ്പിംഗ് വികസിപ്പിക്കുന്നതിനായി 2023-ൽ ലോകത്തിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്റർമാരിൽ ഒന്നായ ദുബായ് ആസ്ഥാനമായുള്ള ഡി.പി വേൾഡുമായി മോസ്കോ കരാറിലെത്തിയിരുന്നു.

ചൈനീസ് കമ്പനികൾ ഈ പാത കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയതോടെ, കഴിഞ്ഞ വർഷം ഉത്തര കടൽ പാതയിലൂടെ 23 യാത്രകളാണ് പൂർത്തിയായത്. 2026-ൽ ഇതിനായി 30 യാത്രകൾ കൂടി നിശ്ചയിച്ചിട്ടുണ്ട്. ഈ വർഷം ഈ പാതയിലൂടെയുള്ള റഷ്യയും ചൈനയും തമ്മിലുള്ള ചരക്കുനീക്കം 5 ദശലക്ഷം ടൺ കടന്നതായി റോസാറ്റോമിന്റെ ആർട്ടിക് വികസന ഡയറക്ടറായ അസമാത് ഖോചുഎവ് പറഞ്ഞു.

India targets 2027 to send its first cargo ship through Russia’s 5,600 km Northern Sea Route, reducing transit time by up to two weeks compared to Suez Canal

Share.
Leave A Reply

Exit mobile version