സ്വാതന്ത്ര്യദിനത്തിൽ ഒറ്റ ദിവസം കൊണ്ട് 35 ലക്ഷം രൂപയിലധികം വിലമതിക്കുന്ന വാച്ചുകൾ വിറ്റഴിച്ച് എച്ച്.എം.ടി (HMT Watches). കേന്ദ്ര ഘനവ്യവസായ-സ്റ്റീൽ മന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. പ്രശസ്തമായ ഈ ബ്രാൻഡിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഇത് വലിയ ഊർക്കം പകരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

HMT Watches Independence Day Sales

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എച്ച്.എം.ടി ചില അപൂർവ്വ സ്പെഷ്യൽ എഡിഷൻ വാച്ചുകൾ പുറത്തിറക്കിയിരുന്നു. വാച്ചുകൾ വാങ്ങാൻ യുവജനങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതികരണം അത്ഭുതപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. കമ്പനിയെ പഴയ പ്രൗഢിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ദൃഢനിശ്ചയത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ഒരു കാലത്ത് എച്ച്.എം.ടി വാച്ച് കൈവശം വെക്കുന്നത് അഭിമാനകരമായ കാര്യമായിരുന്നുവെന്നും ആ പഴയ പ്രതാപം തിരികെ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും കുമാരസ്വാമി പറഞ്ഞു. ഫാക്ടറി പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞ രണ്ട് വർഷമായി നിരന്തരമായ ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. പ്ലാനിംഗ് കമ്മീഷൻ അംഗം വി.കെ. സരസ്വതിന്റെ അധ്യക്ഷതയിൽ രൂപീകരിച്ച ഉന്നതതല സമിതി ഇതിനകം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഫാക്ടറിയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനുമായി ചർച്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.   

HMT Watches achieves a milestone by selling over ₹35 lakh worth of watches on Independence Day, driven by high demand for special edition models from youth.

Share.
Leave A Reply

Exit mobile version