കുടവയർ ഒരു വയ്യാവേലി തന്നെയാണ്. പക്ഷെ ഓണകാലത്തു കുടവയറന്മാർക്ക് അതൊരു വരുമാനം കിട്ടുന്ന ആശയമാണ്. ഓണക്കാലമായാൽ കൈയുയർത്തി അനുഗ്രഹം നൽകുന്ന ഒരു മാവേലിക്ക് ദിവസവരുമാനം ഉറപ്പാണ് . വെറുതെ നിൽക്കുന്ന ഒരാൾക്ക് മാവേലിയുടെ വേഷം കെട്ടാനാകില്ല എന്നതും കുടവയറന്മാരുടെ ഒരു അവകാശമാണ്.

ഓലക്കുട ചൂടി, തലയിൽ കിരീടം വച്ച് ദേഹമാസകലം ആഭരണങ്ങളണിഞ്ഞ് മേക്കപ്പിട്ട് നിൽക്കുന്നത് ഈ ഓണകാലത്തു മാത്രമാണെന്നോർക്കണം. സ്ഥാപനങ്ങളും, സംരംഭങ്ങളും, എന്തിനു സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വരെ ഓണമാഘോഷിക്കാൻ തേടിനടക്കുന്ന മാവേലി വേഷധാരിക്ക് ഇപ്പോളാണ് ഡിമാൻഡ്. ഒരു നല്ല ഫെസ്റ്റിവൽ സംരംഭക ആശയം കൂടിയാണ് ഇത്തരത്തിൽ മാവേലി, വാമനൻ, ശ്രീകൃഷ്ണൻ തുടങ്ങി ഉത്സവകാലങ്ങളിലെ അവതാര രൂപങ്ങളും. ഇത്തരത്തിൽ ഇവരെ ആവശ്യക്കാർക്ക് സപ്ലൈ ചെയ്യുന്ന ഇവന്റ് മാനേജ്മന്റ് സംരംഭങ്ങളും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.
ഓണക്കാലമായാൽ മികച്ച വരുമാന മാർഗമാണ് കുടവയർ അടിസ്ഥാന യോഗ്യതയുള്ള ഈ മാവേലി വേഷം. മാവേലിയായി വേഷമിടുന്നയാൾക്ക് ദിവസം 3000 – 4500 രൂപ വരെയാണ് ലഭിക്കുമെന്നാണ് കണക്കുകൾ. ജുവല്ലറി, ഷോപ്പിംഗ് മാൾ, ഇലക്ട്രോണിക് സ്ഥാപനങ്ങൾ തുടങ്ങിയവക്ക് ഓണകാലത്ത് മാവേലി വേഷധാരി മസ്റ്റാണ് . ഘോഷയാത്രയ്ക്കൊപ്പം മുന്നിൽ പോകാനും , വാഹനങ്ങളിൽ കൊണ്ടുനടന്ന് പ്രദർശിപ്പിക്കാനും, ഓണാഘോഷ പരിപാടികളിൽ മുന്നിൽ നിർത്താനുമാണ് ഇവന്റ് മാനേജ്മന്റ് സംരംഭങ്ങൾക്ക് മുന്നിൽ ആവശ്യക്കാരെത്തുന്നത്.
മാവേലി വേഷങ്ങൾ വാടകക്ക് നൽകുന്ന സംരംഭങ്ങളും ഇപ്പോൾ രംഗത്തുണ്ട്. ആടയാഭരണങ്ങൾ, ഓലക്കുട എന്നിവയും ആവശ്യക്കാർക്കായി ഒരുക്കി കാത്തിരിക്കുകയാണ് ഓണക്കാലം മുഴുവൻ ഇവന്റ് സംരംഭങ്ങൾ.
Maveli is a great festival entrepreneur. During the Onam season, playing the role of Maveli—where having a potbelly is the basic qualification—is an excellent source of income. Event management ventures have now entered the scene to supply these Maveli performers to interested clients. Reports suggest that a person posing as Maveli can earn between ₹3,000 and ₹4,500 per day. Having a performer dressed as Maveli is a must during the Onam season for establishments like jewelry showrooms, shopping malls, and electronics stores.
