രാജ്യത്തെ ദേശീയപാതകളുടെ നിർമ്മാണ നിലവാരം ഉയർത്തുന്നതിനായി GST പേയ്‌മെന്റ് ട്രയിലുകൾ നിരീക്ഷിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം (MoRTH) പദ്ധതിയിടുന്നു. ഒന്നിലധികം തലങ്ങളിൽ ഉപകരാറുകൾ നൽകി റോഡ് നിർമ്മാണത്തിന്റെ ഗുണനിലവാരം തകർത്തുകൊണ്ട് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കരാറുകാരെ കണ്ടെത്തി കറുത്ത പട്ടികയിൽ ഉൾപ്പെടുത്താനാണ് പുതിയ തീരുമാനം.

FICCI സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനികളുടെ ഓഹരി വിലയെ ബാധിക്കുന്ന തരത്തിലുള്ള കടുത്ത നടപടികൾ ഇതിലൂടെ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചില കരാറുകാർ എസ്റ്റിമേറ്റ് തുകയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ടെൻഡർ ഏറ്റെടുത്ത ശേഷം വിവിധ തലങ്ങളിലുള്ള ഉപകരാറുകളിലൂടെ തുക കുറച്ച് നിർമ്മാണ നിലവാരം തകർക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.

നിർമ്മാണത്തിന്റെ ഗുണനിലവാരത്തിനാണ് സർക്കാർ എപ്പോഴും മുൻഗണന നൽകുന്നത്. പ്രൊജക്റ്റ് റിപ്പോർട്ടുകൾ (DPR) തയ്യാറാക്കുന്ന കൺസൾട്ടന്റുകളുടെ പ്രകടനങ്ങൾ വിലയിരുത്താനും, ഭാവിയിലെ ടെൻഡർ യോഗ്യതകൾ ഇതിനൊപ്പം ബന്ധിപ്പിക്കാനും മന്ത്രാലയം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. റോഡ് നിർമ്മാണ മേഖലയിലെ അഴിമതിയും സുതാര്യതയില്ലായ്മയും പൂർണ്ണമായി ഒഴിവാക്കാൻ ഇത്തരം കർശന നിയമങ്ങൾ സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.

Union Minister Nitin Gadkari announces MoRTH will track GST payment trails and blacklist highway developers involved in excessive subcontracting and poor construction quality.

Share.
Leave A Reply

Exit mobile version