ഇന്ധനങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കിയ വിയറ്റ്നാം, എട്ട് വർഷത്തിനിടയിൽ ആദ്യമായി ഇന്ത്യയിൽ നിന്ന് നേരിട്ട് ഡീസൽ ഇറക്കുമതി ചെയ്തു. ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ റിഫൈനറിയിൽ നിന്ന് ‘മാജിക് വിക്ടോറിയ’ എന്ന പനാമാക്സ് ടാങ്കറിലാണ് ഏകദേശം 70,000 മെട്രിക് ടൺ ഡീസൽ കയറ്റി അയച്ചത്.

India Diesel Export Vietnam Reliance Jamnagar

വിയറ്റ്നാമിലെ ഖാൻ ഹോവ പ്രവിശ്യയിലുള്ള വാൻ ഫൊങ് ടെർമിനലിൽ ഓഗസ്റ്റ് 14നും 16നും ഇടയിലാണ് ഇന്ധനം ഇറക്കുമതി ചെയ്തത്. മിഡിൽ ഈസ്റ്റിലെ സമുദ്രയാത്രാ പ്രതിസന്ധികളെ തുടർന്ന് വിതരണ ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മാർച്ചിലാണ് വിയറ്റ്നാം എല്ലാ ഇന്ധനങ്ങളുടെയും ഇറക്കുമതി തീരുവ എടുത്തുകളഞ്ഞത്.

മുൻകാലങ്ങളിൽ സിംഗപ്പൂർ, മലാക്ക കടലിടുക്കുകൾക്ക് സമീപം കപ്പലുകൾ തമ്മിൽ മാറ്റിയായിരുന്നു (ship-to-ship transfers) ഇന്ത്യൻ ഡീസൽ വിയറ്റ്നാമിൽ എത്തിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് വിയറ്റ്നാം ഉൾപ്പെടെയുള്ള വിപണികളിലേക്ക് കയറ്റുമതി വർദ്ധിപ്പിക്കാൻ വലിയ അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.

Vietnam receives its first direct diesel shipment from India in 8 years, importing 70,000 metric tonnes from Reliance’s Jamnagar refinery

Share.
Leave A Reply

Exit mobile version