രാജ്യത്തെ മൊബൈൽ നിർമ്മാണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച 62,500 കോടി രൂപയുടെ പുതിയ ‘മൊബൈൽ ഫോൺ മാനുഫാക്ചറിങ് സ്കീമിന്’ (MPMS) കീഴിൽ, തദ്ദേശീയമായി രൂപകൽപ്പന ചെയ്ത സ്മാർട്ട്‌ഫോണുകൾ അടുത്ത 10 മുതൽ 14 മാസത്തിനുള്ളിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആപ്പിൾ തങ്ങളുടെ ഐഫോൺ നിർമ്മാണത്തിനപ്പുറത്തേക്ക് മറ്റ് ഉൽപ്പന്നങ്ങളിലേക്കും ഇന്ത്യയിലെ പ്രവർത്തനം വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര റെയിൽവേ, ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി സപ്പോർട്ട് തേടുന്ന കമ്പനികൾ സ്വന്തം ഡിസൈനും ഇൻ്റലക്ച്വൽ പ്രോപ്പർട്ടിയും (IP) ഉണ്ടായിരിക്കണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്. വ്യാജ ഫോണുകൾ ഒഴിവാക്കാനും സ്വന്തം സാങ്കേതികവിദ്യ വികസിപ്പിക്കുന്ന തദ്ദേശീയ ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കാനുമാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ മൊബൈൽ നിർമ്മാണം ഇരട്ടിയാക്കാനും ആഗോള വിപണിയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ സുരക്ഷിതമാക്കാനും ഈ പുതിയ നയം സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
Union Minister Ashwini Vaishnaw announces indigenous Indian-designed smartphones to enter the market within 10 to 14 months under the ₹62,500 crore MPMS scheme.