ഇന്ത്യയുടെ ടെലികോം, AI ഡാറ്റാ സെന്റർ മേഖലകൾക്ക് കരുത്തേകാൻ ₹500 കോടി നിക്ഷേപത്തിൽ അഡ്വാൻസ്ഡ് ഫോട്ടോണിക്സ് നിർമാണ കേന്ദ്രവുമായി GX Group. പുതിയ കേന്ദ്രത്തിൽ 2026 ഡിസംബർ മുതൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കമ്പനി CEOയും സ്ഥാപകനുമായ പരിതോഷ് പ്രജാപതി അറിയിച്ചു.
പദ്ധതിയുടെ ആദ്യഘട്ടത്തിന് കേന്ദ്ര സർക്കാരിന്റെ Electronics Component Manufacturing Scheme പ്രകാരം അനുമതി ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഏകദേശം ₹100 കോടിയുടെ നിക്ഷേപമാണ് ഉൾപ്പെടുന്നത്.

ടെലികോം നെറ്റ്വർക്കുകളിലും AI ഡാറ്റാ സെന്ററുകളിലും അതിവേഗത്തിൽ വലിയ അളവിലുള്ള ഡാറ്റ കൈമാറാൻ ആവശ്യമായ Optical Transceiver SFP (Small Form-Factor Pluggable) ഉൾപ്പെടെയുള്ള നിർണായക ഘടകങ്ങളാണ് കേന്ദ്രത്തിൽ നിർമിക്കുക.
നിലവിൽ ഇത്തരം പല ഘടകങ്ങളും ഇന്ത്യയിൽ ഇറക്കുമതി ചെയ്യുകയോ ഇറക്കുമതി ചെയ്ത ഭാഗങ്ങൾ ഉപയോഗിച്ച് അസംബിൾ ചെയ്യുകയോ ആണ് ചെയ്യുന്നത്. ആഭ്യന്തരമായി ഇവ നിർമിക്കുന്നതിലൂടെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും ഇന്ത്യയിലെ ഹൈടെക് ഇലക്ട്രോണിക്സ് നിർമാണ മൂല്യശൃംഖല ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.
GX Quantum Photonics വിഭാഗമാണ് അഡ്വാൻസ്ഡ് ഒപ്റ്റിക്കൽ ഘടകങ്ങളും സബ് അസംബ്ലികളും വികസിപ്പിച്ച് നിർമിക്കുക.
Transmitter Optical Sub-Assembly, Receiver Optical Sub-Assembly, Optical Sub-Assemblies, SFP Transceivers തുടങ്ങിയവയാണ് പ്രധാനമായും ഇവിടെ നിർമിക്കുക.
ഇലക്ട്രോണിക് ഉപകരണങ്ങളിലെ ഡാറ്റാ കൈമാറ്റത്തിൽ നിലവിലുള്ള കോപ്പർ അധിഷ്ഠിത PCB സാങ്കേതികവിദ്യയിൽ നിന്ന് കൂടുതൽ വേഗതയുള്ള ഒപ്റ്റിക്കൽ ട്രാൻസ്മിഷൻ അധിഷ്ഠിത ടെക്നോളജിയിലേക്കുള്ള മാറ്റത്തിനും അഡ്വാൻസ്ഡ് ഫോട്ടോണിക്സ് വഴിയൊരുക്കും. ഇതിലൂടെ ഇലക്ട്രോണിക് ഉപകരണങ്ങളിലെ ഡാറ്റാ ട്രാൻസ്മിഷന്റെയും പ്രോസസിങ്ങിന്റെയും വേഗം പലമടങ്ങ് വർധിപ്പിക്കാൻ കഴിയുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. Photonics പാക്കേജിംഗ്, ചിപ് ഡിസൈൻ തുടങ്ങിയ സാങ്കേതിക മേഖലകളിലും ഇന്ത്യയിൽ ശേഷി വികസിപ്പിക്കാനാണ് GX Group ലക്ഷ്യമിടുന്നത്.
ഇതിലൂടെ ഉൽപ്പന്നങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള മൂല്യവർധന ക്രമേണ ഉയർത്താനും വിദേശത്തുനിന്നുള്ള ഒപ്റ്റിക്കൽ ഘടകങ്ങളോടുള്ള ആശ്രിതത്വം കുറയ്ക്കാനും കഴിയുമെന്ന് പരിതോഷ് പ്രജാപതി പറഞ്ഞു.
പുതിയ നിർമാണ കേന്ദ്രത്തിലൂടെ ഏകദേശം 200 ഉയർന്ന വൈദഗ്ധ്യം ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.നിർമാണം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനൊപ്പം advanced photonics പോലുള്ള ഹൈടെക് മേഖലകളിൽ വിദഗ്ധരായ എൻജിനീയർമാരെയും സാങ്കേതിക പ്രതിഭകളെയും വളർത്തിയെടുക്കാനും പദ്ധതി സഹായിക്കുമെന്ന് കമ്പനി വിലയിരുത്തുന്നു.
AI വ്യാപകമാകുന്നതിനൊപ്പം രാജ്യത്ത് വൻതോതിൽ ഡാറ്റാ സെന്ററുകളും അതിവേഗ ഡിജിറ്റൽ നെറ്റ്വർക്കുകളും ആവശ്യമായി വരുന്ന സാഹചര്യത്തിൽ ഫോട്ടോണിക്ക് ചിപ്പുകൾ കൂടുതൽ നിർണായകമാവുകയാണ്.
GX Group-ന്റെ ₹500 കോടി നിക്ഷേപം ഇന്ത്യയെ ഇത്തരം നിർണായക സാങ്കേതികവിദ്യകളുടെ ഉപഭോക്താവ് എന്നതിൽ നിന്ന് സ്വന്തമായി ഡിസൈൻ ചെയ്ത് നിർമിക്കുന്ന രാജ്യമായി മാറ്റാനുള്ള നീക്കത്തിനും കരുത്തേകും.
GX Group to Set Up ₹500 Crore Advanced Photonics Facility to Power India’s Telecom and AI Data Centers. GX Group is set to strengthen India’s telecom and AI data center sectors by establishing an advanced photonics manufacturing facility with a total investment of ₹500 crore. The first phase of the project, involving an initial investment of approximately ₹100 crore, has received approval under the Central Government’s Electronics Component Manufacturing Scheme
