ഇന്ത്യയുടെ കാർഷിക കയറ്റുമതിയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒന്നായി പോത്ത് ഇറച്ചി കയറ്റുമതി മാറി. ഈജിപ്ത്, ഉസ്ബെക്കിസ്ഥാൻ, റഷ്യ തുടങ്ങിയ പുതിയ വിപണികളിലേക്കുള്ള കയറ്റുമതി വർദ്ധിച്ചതോടെയാണ് ഈ നേട്ടം. മുൻ സാമ്പത്തിക വർഷത്തിൽ 5.1 ബില്യൺ ഡോളറായിരുന്ന കയറ്റുമതി മൂല്യം ഇത്തവണ കൂടുതൽ ഉയർച്ചയിലേക്ക് നീങ്ങുകയാണ്. ഉൽപന്നങ്ങളുടെ ഗുണനിലവാരം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടതും കയറ്റുമതി വില വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.

കയറ്റുമതി വർദ്ധിക്കുന്നത് രാജ്യത്തെ ക്ഷീരമേഖലയ്ക്കും കർഷകർക്കും വലിയ രീതിയിൽ ഗുണം ചെയ്യുന്നുണ്ട്. പാൽ നൽകുന്നത് അവസാനിപ്പിച്ചതോ പ്രായമായതോ ആയ മൃഗങ്ങളെ ഒഴിവാക്കാനും ഇത് കർഷകരെ സഹായിക്കുന്നു. രാജ്യത്തുടനീളം കർശനമായ ഗുണനിലവാര പരിശോധനകളോടെ പ്രവർത്തിക്കുന്ന കയറ്റുമതി സംസ്കരണ കേന്ദ്രങ്ങളാണ് ഇതിനായി പ്രവർത്തിക്കുന്നത്. പുതിയ വിപണികൾ കണ്ടെത്തുന്നതിലൂടെ ആഗോളതലത്തിൽ ഇന്ത്യൻ ഇറച്ചിയുടെ ബ്രാന്റ് മൂല്യം കൂടുതൽ ഉയർത്താൻ സാധിച്ചിട്ടുണ്ട്.
India’s buffalo meat exports reach record growth, expected to cross $6 billion this fiscal year driven by demand from Egypt, Uzbekistan, and Russia
