ഇന്ന് ഇന്ത്യയിൽ നിർമ്മിക്കുന്ന സെമികണ്ടക്റ്റർ ചിപ്പുകളാണ് നമ്മുടെ ബഹിരാകാശ ദൗത്യങ്ങളെ നിയന്ത്രിക്കുന്നത്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ (MeitY) കീഴിൽ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ചിപ്പുകളാണ് ചന്ദ്രയാൻ-3, ആദിത്യ-എൽ1 തുടങ്ങി രാജ്യത്തിന്റെ അഭിമാനമായ ബഹിരാകാശ ദൗത്യങ്ങളിലെല്ലാം ഉപയോഗിക്കുന്നത്. പഞ്ചാബ് മൊഹാലിയിലുള്ള സെമികണ്ടക്ടർ ലബോറട്ടറിയാണ് (SCL) ഇതിൽ പ്രമുഖ പങ്കുവഹിക്കുന്നത്. ബഹിരാകാശത്തെ അതികഠിനമായ അന്തരീക്ഷത്തെയും വികിരണങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ള ‘ഫ്ലൈറ്റ്-ഗ്രേഡ്’ സെമികണ്ടക്ടറുകൾ ഇവിടെയാണ് വികസിപ്പിക്കുന്നത്.

ദേശീയ ബഹിരാകാശ ദിനത്തിൽ ഇന്ത്യയുടെ സാങ്കേതിക കുതിച്ചുചാട്ടം സൂചിപ്പിക്കവേ, കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഐഎസ്ആർഒ ദൗത്യങ്ങളിലെ ഇന്ത്യൻ ചിപ്പുകളുടെ പങ്ക് എടുത്തുപറഞ്ഞത്.
വികിരണങ്ങളെ പ്രതിരോധിക്കുന്ന പ്രത്യേക പ്രൊസസ്സറുകൾ ഉള്ള റേഡിയേഷൻ ഹാഡൻഡ് ചിപ്പുകൾ, Electro-optical CCD, CMOS സങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഇമേജിംഗ് സെൻസറുകറും, അതുപോലെ മർദ്ദം, താപനില, ശബ്ദം, acceleration എന്നിവ കൃത്യമായി അളക്കുന്നതിനുള്ള പ്രത്യേക സംയോജിത സർക്യൂട്ടുകളും ഇന്ത്യൻ ചിപ്പുകളുടെ പ്രത്യേകതയാണ്. ഭാവിയിൽ ഇന്ത്യ നടപ്പിലാക്കാൻ പോകുന്ന മറ്റ് ബഹിരാകാശ ദൗത്യങ്ങളിലും തദ്ദേശീയ ചിപ്പുകൾ കൂടുതൽ വലിയ പങ്കുവഹിക്കുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
Made-in-India semiconductor chips are now powering core Indian space missions, driving everything from lunar and solar exploration to satellites and launch vehicles, Union Minister for Electronics and Information Technology Ashwini Vaishnaw stated on National Space Day.
