ദുബായിയിലേക്ക് പോകാം 10,000 രൂപ ടിക്കറ്റ് നിരക്കിൽ, 200കിലോ ലഗേജ് വരെ സൗജന്യമെന്ന ബമ്പർ ആനുകൂല്യവുമുണ്ടാകും. യാത്ര കടൽ മാർഗമാണെന്നുമാത്രം. അതിനൊരവസരമൊരുക്കുന്ന തിരക്കിലാണ് കേരളാ സർക്കാർ.
കേരളാ സർക്കാരിന്റെ ‘മിഷൻ സമുദ്ര”യിൽ ഉൾപ്പെടുത്തി കൊച്ചിയിൽ നിന്ന് ദുബായിലേക്ക് കപ്പൽ സർവീസ് തുടങ്ങുന്നത് കാത്തിരിക്കുകയാണ് സാധാരണ- ഇടത്തരം പ്രവാസികൾ. സ്വകാര്യസംരംഭകരായിരിക്കും കപ്പൽസർവീസ് നടത്തുക. ഇതോടെ ഓണമടക്കം, വിഷു ക്രിസ്മസ്, റമ്ദാൻ സീസൺ കാലത്തു പ്രവാസികളെയും ഇന്ത്യക്കരെയും കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ ടിക്കറ്റ് കൊള്ളയ്ക്ക് പ്രതിരോധമാവും.ആഘോഷ സീസണുകളിൽ ഒരുലക്ഷത്തിനടുത്താണ് ഗൾഫിലേക്കുള്ള വിമാനനിരക്ക്. കപ്പൽ യാത്രക്കായി ശരാശരി 10,000 രൂപയാണ് ടിക്കറ്റ് നിരക്ക്. 200കിലോ ലഗേജ് സൗജന്യമായി കൊണ്ടുപോകാം. ചെറുകിട വ്യാപാരികൾക്ക് ഉത്പന്നങ്ങളും കൊണ്ടുപോവാം
3 മുതൽ 4ദിവസം വരെയെടുക്കുമെന്നു മാത്രം ഒരു യാത്രക്ക്. 72മുതൽ 90മണിക്കൂർ വരെയാണ് പ്രതീക്ഷിക്കുന്ന യാത്രാസമയം. എങ്കിലും കപ്പൽ യാത്ര ബജറ്റ് സംവിധാനത്തിലായിരിക്കില്ല. കിടക്കകളും ഭക്ഷണവും വിനോദപരിപാടികളുമുണ്ടാവും. ഒരു ട്രിപ്പിൽ 1200പേർക്ക് യാത്രചെയ്യാം. മാസത്തിൽ രണ്ടുസർവീസാണ് തുടക്കത്തിൽ പരിഗണനയിൽ.
സ്വകാര്യസംരംഭകരായിരിക്കും കപ്പൽസർവീസ് നടത്തുകയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ബജറ്റിലടക്കം സൂചിപ്പിച്ചിരുന്നു. ഇതിനായി താത്പര്യപത്രം ക്ഷണിക്കും. മാരിടൈംബോർഡ്, നോർക്ക, പ്രവാസി സംഘടനകൾ എന്നിവ പദ്ധതിനടത്തിപ്പിന് കൈകോർക്കും. ടിക്കറ്റ് റിസർവേഷന് നോർക്ക പോർട്ടലുണ്ടാക്കും. പ്രവാസി സംഘടനകളുടെയടക്കം സഹായത്തോടെ കപ്പലുകളിൽ യാത്രക്കാരെ ഉറപ്പാക്കും. ഇതരസംസ്ഥാനങ്ങളിലെ യാത്രക്കാരും കേരളത്തിൽ നിന്നുള്ള ഈ യാത്രാ സംവിധാനം പരമാവധി വിനിയോഗിക്കുമെന്നാണ് പ്രതീക്ഷ
Kerala plans the Kochi-Dubai ship service under Mission Samudra, offering ticket fares around ₹10,000 and up to 200kg free luggage for Gulf expats
