ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ ആവശ്യകത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഗുജറാത്തിലെ ഹാലോൽ പ്ലാന്റിന്റെ ഉത്പാദന ശേഷി ഇരട്ടിയാക്കാൻ ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ ഇന്ത്യ പദ്ധതിയിടുന്നു. 2028 ജനുവരിയോടെ വാർഷിക ഉത്പാദന ശേഷി 2.2 ലക്ഷം യൂണിറ്റായി ഉയർത്തുന്നതിനായി കമ്പനിയും വെണ്ടർമാരും ചേർന്ന് ഏകദേശം 6,000 കോടി രൂപയാണ് നിക്ഷേപിക്കുന്നത്.
ഇതിൽ 3,500 കോടി രൂപ കമ്പനിയും ബാക്കി 2,500 കോടി രൂപ വിവിധ വെണ്ടർമാരുമാണ് മുതൽമുടക്കുന്നത്. പുതിയ മോഡലുകളുടെ കടന്നുവരവും വിപണിയിലെ വർദ്ധിച്ചുവരുന്ന ആവശ്യകതയും മുൻനിർത്തിയാണ് ഈ വിപുലീകരണ പദ്ധതിയെന്ന് ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ ഡയറക്ടർ പാർത്ഥ് ജിൻഡാൽ വ്യക്തമാക്കി.
JSW MG Motor India and its vendors plan to invest ₹6,000 crore to double the Halol plant capacity to 2.2 lakh units by 2028
