ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തങ്ങളുടെ പരസ്പര പങ്കാളിത്തം ‘കോംപ്രിഹെൻസീവ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ തലത്തിലേക്ക് ഉയർത്തി. മധ്യേഷ്യൻ രാജ്യമായ ഉസ്ബെക്കിസ്ഥാൻ ഇന്ത്യയിലേക്ക് ദീർഘകാലത്തേക്ക് യുറേനിയം വിതരണം ചെയ്യുന്നതിനും അപൂർവ്വ ധാതുക്കളുടെ ഖനന കേന്ദ്രങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും ധാരണയായി. ഉസ്ബെക്കിസ്ഥാൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഷൗകത്ത് മിർസിയോയേവും നടത്തിയ ഉഭയകക്ഷി ചർച്ചകളെ തുടർന്നാണ് ഈ സുപ്രധാന തീരുമാനം.

ഖനനം, ആയുർവേദം, ടൂറിസം, സാമ്പത്തിക-ധനകാര്യ സംഭാഷണം, ഉന്നത വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയ വിവിധ മേഖലകളിലായി ഇരു രാജ്യങ്ങളും നിരവധി ധാരണാപത്രങ്ങളിൽ (MoUs) ഒപ്പുവെച്ചു. നിലവിലുള്ള വ്യാപാരത്തിന്റെ അഞ്ച് മടങ്ങായി, അതായത് 2030-ഓടെ 500 കോടി ഡോളർ ഉഭയകക്ഷി വ്യാപാരം എന്ന ലക്ഷ്യം കൈവരിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് നൽകിയ സംഭാവനകൾ മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഒലിയ് ദരാജലി ദോസ്ത്ലിക്’ (Oliy Darajali Do’stlik) ഓർഡർ സമ്മാനിച്ചു. ഭീകരവാദത്തിനെതിരെയും തീവ്രവാദത്തിനെതിരെയും ഇരു രാജ്യങ്ങളും സഹിഷ്ണുതയില്ലാത്ത സമീപനമാണ് പുലർത്തുന്നതെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. കേന്ദ്ര സർക്കാരുകൾക്ക് പുറമെ നഗര-സംസ്ഥാന തലത്തിലുള്ള പങ്കാളിത്തവും കായികം, ഹിന്ദി ഭാഷയുടെ പ്രചാരണം എന്നിവയും ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നുണ്ട്.

India and Uzbekistan elevate their bilateral relations to a Comprehensive Strategic Partnership. Key highlights include a long-term uranium supply deal, critical mineral exploration, and a target of $5 billion in trade by 2030

Share.
Leave A Reply

Exit mobile version