എയർ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ കാബിൻ ക്രൂ ജീവനക്കാർക്കായി പുതിയ യൂണിഫോമുകൾ അവതരിപ്പിച്ചു. ‘ടേൽസ് ഓഫ് ഇന്ത്യ’ (Tales of India) എന്ന പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ പരമ്പരാഗത തനിമ വിളിച്ചോതുന്ന രീതിയിലാണ് ഈ പുതിയ വസ്ത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാബിൻ ക്രൂ, എയർപോർട്ട് സർവീസസ്, ഏവിയേഷൻ സെക്യൂരിറ്റി, ഫ്ലൈറ്റ് ഓപ്പറേഷൻസ് ടീം എന്നിവർക്കാണ് സെപ്റ്റംബർ ഒന്നു മുതൽ ഈ പുതിയ യൂണിഫോം പ്രാബല്യത്തിൽ വന്നത്.

തമിഴ്നാട്ടിലെ കാഞ്ചീവരം, ഹിമാചൽ പ്രദേശിലെ പട്ടു, ഗുജറാത്തിലെ പടോള, അസമിലെ ഗമോസ, മധ്യപ്രദേശിലെ ബാഗ് തുടങ്ങിയ ഇന്ത്യയുടെ തനത് പാരമ്പര്യങ്ങളും കലാരൂപങ്ങളും പുതിയ യൂണിഫോം രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് ബ്ലൂ’, ‘എക്സ്പ്രസ് ഓറഞ്ച്’ എന്നീ നിറങ്ങളാണ് യൂണിഫോമിൽ ഉപയോഗിച്ചിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ഡിസൈനറായ പൂജ കൃഷ്ണനാണ് ജീവനക്കാരുടെ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തത്. കംഫർട്ടും ഈടുനിൽപ്പും ഉറപ്പാക്കുന്ന ബനാനാ ക്രെപ് ഫാബ്രിക് ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.
Air India Express introduces new cabin crew uniforms under the ‘Tales of India’ theme, blending traditional Indian heritage with modern design
