ദക്ഷിണ കൊറിയൻ ഗെയിമിംഗ് ഭീമനായ ക്രാഫ്റ്റൺ (Krafton), ഇന്ത്യയിലെ അടുത്ത തലമുറ ഗെയിം ഡെവലപ്പർമാരെ വാർത്തെടുക്കുന്നതിനായി മദ്രാസ് ഐ.ഐ.ടിയുമായി (IIT Madras) ചേർന്ന് KIGI Academyക്ക് തുടക്കം കുറിച്ചു. ഗെയിം ഡെവലപ്‌മെന്റിന്റെ വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം ഉറപ്പാക്കുന്നതിനായി ആറുമാസം നീണ്ടുനിൽക്കുന്ന പ്രത്യേക കോഴ്സാണ് ഈ പങ്കാളിത്തത്തിലൂടെ അവതരിപ്പിക്കുന്നത്.
ഐ.ഐ.ടി മദ്രാസിൽ നാല് മാസത്തെ ഓൺ-സൈറ്റ് പരിശീലനവും, തുടർന്ന് ക്രാഫ്റ്റണിന്റെ ബെംഗളൂരു ആസ്ഥാനത്ത് രണ്ട് മാസത്തെ റെസിഡൻസിയും അടങ്ങുന്നതാണ് ഈ പ്രോഗ്രാം. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 30 വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ഗെയിം നിർമ്മാണത്തിൽ നേരിട്ടുള്ള അനുഭവസമ്പത്തും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
Krafton India partners with IIT Madras to launch the KIGI Academy, a six-month hands-on game development program for aspiring Indian developers
