പരമ്പരാഗത ബ്രാൻഡ് പരസ്യങ്ങൾക്ക് പുറമെ ഡിജിറ്റൽ ക്രിയേറ്റേർസിന് പുതിയ വരുമാന മാർഗ്ഗം കണ്ടെത്തുന്നതിനായി ആമസോൺ ‘ക്രിയേറ്റർ കണക്ഷൻസ്’ (Creator Connections) എന്ന പുതിയ പ്ലാറ്റ്ഫോം ഇന്ത്യയിൽ അവതരിപ്പിച്ചു. തുടക്കത്തിൽ 50,000-ത്തോളം ബ്രാൻഡുകളെയും 5,000 ക്രിയേറ്റേർസിനേയും ഉൾപ്പെടുത്തിയാണ് ഈ പദ്ധതി ആരംഭിക്കുന്നത്.

ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ ക്രിയേറ്റേർസിന് കോസ്റ്റ്-പെർ-ക്ലിക്ക് (CPC) മാതൃകയിലും നിലവിലുള്ള അഫിലിയേറ്റ് കമ്മീഷനുകളിലൂടെയും അധിക വരുമാനം നേടാൻ ഈ സംവിധാനം സഹായിക്കും. വരാനിരിക്കുന്ന ഉത്സവകാല ഷോപ്പിംഗ് സീസൺ മുന്നിൽക്കണ്ട് എത്തിയ ഈ പദ്ധതി ചെറിയ നഗരങ്ങളിൽ നിന്നുള്ള ക്രിയേറ്റേർസിനും ഏറെ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മേക്കപ്പ്, ഫാഷൻ, സാങ്കേതികവിദ്യ, ഗാർഹിക ഉൽപ്പന്നങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ഉള്ളടക്ക നിർമ്മാതാക്കൾക്ക് ഇതിലൂടെ ബ്രാൻഡുകളുമായി എളുപ്പത്തിൽ സഹകരിക്കാൻ സാധിക്കും. ഒറ്റപ്പെട്ട പ്രൊമോഷനുകൾക്ക് അപ്പുറം സ്ഥിരമായ വരുമാന മാർഗ്ഗങ്ങൾ തേടുന്ന ഡിജിറ്റൽ ക്രിയേറ്റേർസിന് ആമസോണിന്റെ ഈ പുതിയ നീക്കം മികച്ച വഴിതുറക്കുമെന്നാണ് കരുതുന്നത്.
Amazon launches ‘Creator Connections’ in India to help digital creators monetize content by partnering with over 50,000 brands ahead of the festive season