കേരളത്തിലെ നാളികേര മേഖലയുടെ പുനരുജ്ജീവനവും സമഗ്ര വികസനവും ലക്ഷ്യമിട്ട് 500 കോടി രൂപയുടെ ബൃഹത് പദ്ധതി നാളികേര വികസന ബോർഡിന്റെ പരിഗണനയ്ക്കായി സമർപ്പിക്കുവാൻ കേരളം  സർക്കാർ. നാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കൈവന്ന നേട്ടങ്ങൾ കണക്കിലെടുത്തു പദ്ധതി അംഗീകരിക്കുമെന്നാണ് പ്രതീക്ഷ  കയറിന്റെ കയറ്റുമതി മൂല്യം കൂടി കണക്കാക്കിയാൽ കയറ്റുമതി കഴിഞ്ഞ വർഷം 13652 കോടി രൂപയുടേതാണ്.

Kerala Coconut Sector Development Project


ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ ഉൽപാദനം മുതൽ ഉൽപാദനക്ഷമത വർധന, ഇടവിള കൃഷി, മൂല്യവർധന, വിപണനം, കയറ്റുമതി വരെയുള്ള മേഖലകളെ ഏകോപിപ്പിച്ചാണ് കേരളം സർക്കാർ  പദ്ധതി തയ്യാറാക്കുന്നത്. ഒന്നാംഘട്ടത്തിൽ നാളികേര വികസന ബോർഡിന്റെ വിഹിതമായി 500 കോടി രൂപയും സംസ്ഥാന സർക്കാരിന്റെ വിഹിതമായി 41 കോടി രൂപയും ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്.നാളികേര മേഖലയിലെ സ്റ്റാർട്ടപ്പ് സംരംഭകർ, ഗവേഷകർ, കർഷകർ, കർഷക ഉൽപ്പാദക സംഘടനകൾ എന്നിവരെ അടക്കം പങ്കെടുപ്പിച്ചാകും  പദ്ധതി നടപ്പാക്കുക.  

സംരംഭക പങ്കളിത്തത്തോടെ മേന്മയേറിയ തെങ്ങിൻ തൈകളുടെയും നടീൽ വസ്തുക്കളുടെയും ഉൽപാദനം വർധിപ്പിക്കുക, ന്യൂക്ലിയർ സീഡ്‌നട്ട് ഗാർഡനുകൾ സജ്ജമാക്കുക, സ്വകാര്യ സംരംഭക  മേഖലയെക്കൂടി പങ്കാളികളാക്കി നഴ്‌സറികൾ ശക്തിപ്പെടുത്തുക, നിലവിലുള്ള തെങ്ങിൻ തോട്ടങ്ങളുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിന് പ്രത്യേക കാർഷിക പാക്കേജുകൾ നടപ്പാക്കുക, ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുക എന്നിവ പദ്ധതിയുടെ പ്രധാന ഘടകങ്ങളാണ്. നാളികേരാധിഷ്ഠിത മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിപണനവും ശക്തിപ്പെടുത്തുന്നതിനും പ്രത്യേക പ്രാധാന്യം നൽകും.

നാളികേര മേഖലയുടെ പുനരുജ്ജീവനം സംബന്ധിച്ച് സംഘടിപ്പിച്ച സ്റ്റേക്ക്‌ഹോൾഡേഴ്സ് മീറ്റിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയ കേന്ദ്ര കൃഷി–കർഷകക്ഷേമ സഹമന്ത്രി രാം നാഥ് ഠാക്കൂറുമായി കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ്  കൂടിക്കാഴ്ച നടത്തിയിരുന്നു. നാളികേര പുനരുജ്ജീവന പദ്ധതി, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വികസനം, കയറ്റുമതി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള കോക്കനട്ട് ഡെവലപ്മെന്റ് പാർക്ക് എന്നിവ ചർച്ച ചെയ്തു.

സംസ്ഥാനത്തിന്റെ പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണ അഭ്യർത്ഥിച്ച മന്ത്രി, വിത്ത് മുതൽ കയറ്റുമതി വരെയുള്ള മേഖലകൾ ഉൾപ്പെടുത്തി സമഗ്ര പദ്ധതി തയ്യാറാക്കി അടുത്ത മാസം കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും അറിയിച്ചു.
 
നാളികേര ഉൽപാദനത്തിലും കൃഷിയിലും പ്രതീക്ഷ നൽകികൊണ്ട്  രാജ്യത്തെ നാളികേര ഉൽപന്ന കയറ്റുമതിയിൽ ഇത്തവണ  62% വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത് . 2024–25 വർഷം 4349 കോടി രൂപയ്ക്കുള്ള ഉൽപന്നങ്ങൾ കയറ്റി അയച്ച സ്ഥാനത്തു കഴിഞ്ഞ വർഷം 7038 കോടി രൂപയ്ക്കുള്ള ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാൻ കഴിഞ്ഞു.  പുതുതായി ഒപ്പുവച്ച വ്യാപാരക്കരാറിലൂടെ യുഎഇ, ഒമാൻ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യൻ നാളികേര ഉൽപന്നങ്ങൾക്കു വിപണി കണ്ടെത്താൻ കഴിഞ്ഞതാണു കയറ്റുമതി വർധനയ്ക്കു കാരണം.

2024–25 വർഷത്തിൽ രാജ്യത്താകെ 2300 കോടി  നാളികേരം ഉൽപാദിപ്പിച്ചത് കഴിഞ്ഞവർഷം 2200 കോടിയായി കുറഞ്ഞെങ്കിലും കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഉൽപാദനത്തിൽ നേരിയ വർധനയുണ്ട്.  കേരളത്തിൽ 523.8 കോടിയാണു കഴിഞ്ഞ വർഷത്തെ നാളികേര ഉൽപാദനം. ഗുജറാത്തിൽ നാളികേരക്കൃഷി വൻതോതിൽ വർധിക്കുന്നുണ്ടെന്നു നാളികേര വികസന ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നാളികേര ഉൽപന്നം കൂടിയായ കയറിന്റെ കയറ്റുമതി മൂല്യം കൂടി കണക്കാക്കിയാൽ കയറ്റുമതി കഴിഞ്ഞ വർഷം 13652 കോടി രൂപയുടേതാണ്. മുൻവർഷം ഇത് 8692 കോടിയുടേതായിരുന്നു.

The Kerala government is set to submit an ambitious ₹500-crore project to the Coconut Development Board, aimed at the comprehensive development of the state’s coconut sector.The project will be implemented with the participation of startups in the coconut sector, researchers, farmers and Farmer Producer Organisations.Agriculture Minister Adv. T. Siddique held discussions with Union Minister of State for Agriculture and Farmers’ Welfare Ram Nath Thakur, who was in Thiruvananthapuram to attend a stakeholders’ meeting on the revival of the coconut sector.The discussions focused on the coconut sector revival project, development of value-added coconut products, and the establishment of a Coconut Development Park to tap the sector’s export potential.

Share.
Leave A Reply

Exit mobile version