ഇന്ത്യൻ വ്യോമയാന മേഖലയിലെ ഏറ്റവും വലിയ പ്രാഥമിക ഇക്വിറ്റി നിക്ഷേപങ്ങളിലൊന്നിന് വഴിയൊരുക്കി അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് (AAHL). ആഗോള-ഇന്ത്യൻ വൻകിട നിക്ഷേപ കൂട്ടായ്മയിൽ നിന്ന് ഏകദേശം 1 ബില്യൺ യു.എസ് ഡോളർ (ഏകദേശം 9,825 കോടി രൂപ) പ്രാഥമിക ഇക്വിറ്റിയായി സമാഹരിക്കാൻ കമ്പനി കരാറിലെത്തി. ആൽഫ വേവ് ഗ്ലോബൽ, ടെമാസെക്, പ്രേംജി ഇൻവെസ്റ്റ്, ബ്ലാക്ക് റോക്ക് മാനേജ് ചെയ്യുന്ന ഫണ്ടുകൾ എന്നിവരാണ് പ്രധാന നിക്ഷേപകർ. ഈ വൻ നിക്ഷേപത്തോടെ അദാനി എയർപോർട്ട് ഹോൾഡിംഗ്സിന്റെ വിപണി മൂല്യം ഏകദേശം 18 ബില്യൺ ഡോളറായി (1.5 ലക്ഷം കോടിയിലധികം രൂപ) ഉയർന്നു.

മൂന്ന് ഘട്ടങ്ങളിലായാണ് നിക്ഷേപകർ പുതിയ ഇക്വിറ്റി ഓഹരികൾ വാങ്ങുന്നത്. ഇതിന്റെ അവസാന ഘട്ടം 2027 ജൂലൈയോടെ പൂർത്തിയാകും. ഇത് പൂർണ്ണമാകുന്നതോടെ നിക്ഷേപക കൂട്ടായ്മയ്ക്ക് AAHL-ൽ 5.54 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും.
സമാഹരിക്കുന്ന തുക എയർപോർട്ട് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും ഉപയോഗിക്കും. കൂടാതെ എയർപോർട്ട്-സിറ്റി (Airport-City) ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിനും, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഉൾപ്പെടെയുള്ള നോൺ-എയറോനോട്ടിക്കൽ, യാത്രക്കാരുമായി ബന്ധപ്പെട്ട സേവന ബിസിനസുകൾ വിപുലീകരിക്കുന്നതിനും ഈ തുക വിനിയോഗിക്കും.
എയർപോർട്ട് സിറ്റി വികസനത്തിന്റെ ഭാഗമായി, ആദ്യ ഘട്ടത്തിൽ 22 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വിവിധോദ്ദേശ്യ പദ്ധതികൾ വികസിപ്പിക്കും. പ്രതിവർഷം 20 കോടി യാത്രക്കാരെ കൈകാര്യം ചെയ്യത്തക്കവിധം വിമാനത്താവളങ്ങളുടെ ശേഷി ഉയർത്തും.
വാണിജ്യ വരുമാനവും യാത്രക്കാർക്കുള്ള സേവനങ്ങളും വലിയ തോതിൽ വർദ്ധിപ്പിക്കും.
ഇന്ത്യയുടെ ജിഡിപി വളർച്ചയെ വേഗത്തിലാക്കുന്ന ഏറ്റവും വലിയ ചാലകശക്തികളിലൊന്നാണ് വ്യോമയാന മേഖല. വ്യോമ ഗതാഗത സൗകര്യങ്ങൾ വികസിക്കുന്നതോടെ വ്യാപാരം, ടൂറിസം, തൊഴിൽ, പ്രാദേശിക വികസനം എന്നിവ വൻതോതിൽ വർദ്ധിക്കും. ഈ പങ്കാളികളുടെ പിന്തുണയോടെ, ലോകത്തിലെ മുൻനിര സംയോജിത എയർപോർട്ട് പ്ലാറ്റ്‌ഫോമുകളിലൊന്ന് നിർമ്മിക്കാൻ തുടർച്ചയായി നിക്ഷേപം നടത്തുമെന്ന് അദാനി നോൺ-എക്‌സിക്യൂട്ടീവ് ഡയറക്ടർ, ജീത് അദാനി വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് പ്ലാറ്റ്‌ഫോമായി AAHL-നെ മാറ്റാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ അതിവേഗ വളർച്ചയും ഉപഭോക്താക്കളുടെ ഉയർന്ന വാങ്ങൽ ശേഷിയും എയർപോർട്ട്-സിറ്റി വികസനങ്ങളും ഇതിന് കരുത്തേകുമെന്ന് അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് സിഇഒ അരുൺ ബൻസാൽ പറഞ്ഞു.
അദാനി എന്റർപ്രൈസസ് ജൂലൈയിൽ നടപ്പിലാക്കിയ 15,000 കോടി രൂപയുടെ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റിന് (QIP) തൊട്ടുപിന്നാലെയാണ് ഈ പുതിയ നിക്ഷേപ കരാർ എത്തിയിരിക്കുന്നത്. ഒരു നോൺ-ഫിനാൻഷ്യൽ ഇന്ത്യൻ കമ്പനി നടത്തുന്ന ഏറ്റവും വലിയ QIP ആയിരുന്നു അത്.
നിലവിൽ അദാനി എന്റർപ്രൈസസിന്റെ ഉപകമ്പനിയായ AAHL, ഇന്ത്യയിലെ 8 പ്രമുഖ വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്. രാജ്യത്തെ മൊത്തം വിമാന യാത്രക്കാരുടെ 23 ശതമാനത്തിലധികം ആളുകളെ കൈകാര്യം ചെയ്യുന്നത് അദാനിയുടെ എയർപോർട്ടുകളാണ്.
Adani Airport Holdings Ltd will raise about USD 1 billion in primary equity from a consortium of global and domestic investors, including Alpha Wave Global, Temasek, Premji Invest and funds managed by BlackRock, valuing the airport operator at about USD 18 billion before the investment.The investments are expected to help increase the platform’s capacity to serve about 200 million.