പ്രമുഖ ഫർണിച്ചർ റീട്ടെയിൽ ബ്രാൻഡായ റോയൽഓക്ക് ഫർണിച്ചർ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 1,000 സ്റ്റോറുകൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി ബെംഗളൂരുവിൽ പുതിയ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി കമ്പനി 100 കോടി രൂപ നിക്ഷേപിക്കും.

ഈ സാമ്പത്തിക വർഷാവസാനത്തോടെ സ്റ്റോറുകളുടെ എണ്ണം 300ൽ അധികമായി ഉയർത്താനാണ് കമ്പനി ഇപ്പോൾ പദ്ധതിയിടുന്നത്. ബാഹ്യ നിക്ഷേപങ്ങളെ ആശ്രയിക്കാതെ, സ്വന്തം പ്രവർത്തന കാഷ് ഫ്ലോയിലൂടെയാണ് കമ്പനി ഈ വിപുലീകരണ പദ്ധതികൾക്കുള്ള തുക കണ്ടെത്തുന്നത്.
വലിയ മെട്രോ നഗരങ്ങൾക്ക് പുറമെ ടയർ 2, ടയർ 3 വിപണികളിലേക്കും ഡിജിറ്റൽ സംവിധാനങ്ങളിലേക്കും തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാൻ റോയൽഓക്ക് തയ്യാറെടുക്കുന്നുണ്ട്. നിലവിൽ യു.എ.ഇയിൽ പ്രവർത്തിക്കുന്ന സ്റ്റോറുകൾക്ക് പുറമെ ആഗോളതലത്തിലും തങ്ങളുടെ വിപണി വ്യാപിപ്പിക്കാൻ ബ്രാൻഡ് ലക്ഷ്യമിടുന്നു.
Royaloak Furniture plans to open 1,000 stores across India in three years and invest ₹100 crore in a new Bengaluru manufacturing unit
