സാമ്പത്തിക സാങ്കേതിക മേഖലയുടെ അതിവേഗ കുതിപ്പിൽ ഇന്നവേഷനും ഫിനാൻഷ്യൽ ഇൻക്ലൂഷനും ഒരുപോലെ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു പ്രധാനമ്നത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഫിൻടെക് ഫെസ്റ്റിൽ, നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്നുണ്ട്.
കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ, കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, ജ്യോതിരാദിത്യ എം. സിന്ധ്യ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര, സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ തുടങ്ങി ഭരണ-ബാങ്കിംഗ് മേഖലകളിലെ പ്രമുഖർ മേളയിലെ വിവിധ സെഷനുകളിൽ പങ്കെടുത്തു.

ഫിനാൻഷ്യൽ സെക്ടറിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾക്ക് തീരുമാനങ്ങൾ ഓട്ടോമേറ്റ് ചെയ്യാം, എന്നാൽ ഉത്തരവാദിത്തം (Accountability) ഓട്ടോമേറ്റ് ചെയ്യാനാകില്ലെന്ന് സെഷനിൽ സംസാരിച്ച ഒലീവിയ ഗ്രാമീൺ ക്രെഡിറ്റ്സ് മാനേജിംഗ് ഡയറക്ടർ കൃഷ്ണകുമാർ കെ.ടി അഭിപ്രായപ്പെട്ടു. സാമ്പത്തിക രംഗത്ത് എഐ-യെ ആശ്രയിക്കുമ്പോൾ ചിന്തിക്കേണ്ട ഏറ്റവും പ്രധാന കാര്യമാണ് കൃത്രിമ ബുദ്ധിയുടെ അക്കൗണ്ടബിലിറ്റി എന്നത്. സാങ്കേതിക വേഗതയ്ക്കൊപ്പം മനുഷ്യന്റെ വിവേചനശേഷിയും ഉത്തരവാദിത്തവും നിലനിർത്തുന്ന ശക്തമായ എഐ ഗാർഡ് റെയിലുകൾ അനിവാര്യമാണെന്നും കൃഷ്ണകുമാർ കെ.ടി പറഞ്ഞു.
നിർമ്മിത ബുദ്ധിക്ക് പലപ്പോഴും ഉപഭോക്താക്കൾ വെറും ‘ഡാറ്റ’ മാത്രമായി തോന്നാമെങ്കിലും, ഒരു ബാങ്കർ എന്ന നിലയിൽ ഓരോ ഉപഭോക്താവിനെയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലെ പ്രധാന കണ്ണിയായാണ് താൻ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിഗത സാമ്പത്തിക ആവശ്യങ്ങൾ മനസ്സിലാക്കി ബാങ്കുകൾ പിന്തുണയ്ക്കുമ്പോൾ അത് നാടിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയെയാണ് സഹായിക്കുന്നത്. ബാങ്കിംഗ് എന്നത് കേവലം സാമ്പത്തിക ഇടപാടുകൾ മാത്രമല്ല, വലിയൊരു സാമൂഹിക ഉത്തരവാദിത്തം കൂടിയാണെന്ന് കൃഷ്ണകുമാർ ഓർമ്മിപ്പിച്ചു. ഉള്ളവരിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിച്ച് അത് അർഹരായ ആവശ്യക്കാരിലേക്ക് സുരക്ഷിതമായി എത്തിക്കുന്നതാണ് ബാങ്കിംഗിന്റെ അടിസ്ഥാന ധർമ്മമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിസ്കോ (Cisco) സി.ടി.ഒ സന്ദീപ് അഗർവാൾ, ആര്യ.എഐ (Arya.ai) ഫൗണ്ടറും സി.ഇ.ഒയുമായ വിനയ് കുമാർ, ക്രെഡിറ്റ് മൻത്രി കോ-ഫൗണ്ടർ സുദർശൻ ആർ എന്നിവരായിരുന്നു പാനലിലെ മറ്റ് അംഗങ്ങൾ. പ്രൊട്ടക്റ്റ്.എഐ ഫൗണ്ടർ മനീഷ് മിമാനി പാനൽ ചർച്ച മോഡറേറ്റ് ചെയ്തു.
Prime Minister Narendra Modi stated that both innovation and financial inclusion are equally important in the rapid growth of the financial technology sector. He was speaking at the Global Fintech Fest held in Mumbai. Prominent leaders from around a hundred countries are participating in the Fintech Fest inaugurated by Prime Minister Narendra Modi.Speaking at the session, Krishnakumar K.T., Managing Director of Olivia Grameen Credits, remarked that while Artificial Intelligence tools in the financial sector can automate decisions, they cannot automate accountability. The accountability of AI is the most crucial aspect to consider when relying on artificial intelligence in the financial realm.
