കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ റോബോട്ട് സേവനം ആരംഭിച്ചു. ആഭ്യന്തര സുരക്ഷാ ഹോൾ ഏരിയയിലെ ‘കലാങ്കൺ’ ആർട്ട് മ്യൂസിയത്തിൽ സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് റോബോട്ട് സേവനം ഉദ്ഘാടനം ചെയ്തു. യാത്രക്കാരെ സ്വാഗതം ചെയ്യുന്നതിനൊപ്പം തത്സമയ ഫ്ലൈറ്റ് വിവരങ്ങൾ നൽകാനും ബോർഡിങ് ഗേറ്റുകളിലേക്ക് വഴി കാട്ടാനും ഈ റോബോട്ടിന് സാധിക്കും.

Kochi Airport Passenger Assistance Robot

പൂനെ ആസ്ഥാനമായുള്ള കൈനറ്റിക്സ് റോബോട്ടിക്സ് ആണ് സിയാലിനായി ഈ റോബോട്ട് വികസിപ്പിച്ചത്. കഥകളി, ഓട്ടൻതുള്ളൽ തുടങ്ങിയ കേരളത്തിന്റെ പാരമ്പര്യ കലകളെയും മ്യൂസിയത്തിലെ ശിൽപ്പങ്ങളെയും കുറിച്ച് വിവരങ്ങൾ നൽകി സാംസ്കാരിക പൈതൃകം പ്രചരിപ്പിക്കാനും ഇതിലൂടെ കഴിയുന്നു. അടുത്ത ഘട്ടത്തിൽ ചെക്ക്-ഇൻ ഹാളുകളിലും ഭക്ഷണ സാധനങ്ങൾ യാത്രക്കാരുടെ അരികിലേക്ക് നേരിട്ട് എത്തിക്കുന്ന ഡെലിവറി റോബോട്ടുകൾ അവതരിപ്പിക്കാനും സിയാൽ പദ്ധതിയിടുന്നുണ്ട്.

Cochin International Airport launches an AI-powered passenger assistance robot at the Kalangan Art Museum to offer real-time flight details

Share.
Leave A Reply

Exit mobile version