രാജ്യത്തിന്റെ പ്രതിരോധ-വ്യോമയാന മേഖലയിൽ ചരിത്രപരമായ നീക്കത്തിന്റെ ഭാഗമായി ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് മൂന്ന് തദ്ദേശീയ പ്ലാറ്റ്‌ഫോമുകൾ കൈമാറുന്നു. എച്ച്ടിടി-40 ബേസിക് ട്രെയിനർ വിമാനങ്ങൾ, ധ്രുവ് എൻജി സിവിൽ ഹെലികോപ്റ്റർ, എൽസിഎ എഫ്ഒസി ട്രെയിനർ എന്നിവയാണ് ഇന്ത്യൻ വ്യോമസേനയ്ക്കും പവൻ ഹാൻസിനുമായി കൈമാറുന്നത്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു, എയർ ചീഫ് മാർഷൽ എ.പി. സിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ സുപ്രധാന കൈമാറ്റം നടക്കുന്നത്. ആദ്യ ഘട്ടത്തിൽ ബെംഗളൂരുവിലും നാസിക്കിലുമായി നിർമ്മിച്ച മൂന്ന് എച്ച്ടിടി-40 പരിശീലന വിമാനങ്ങൾ വ്യോമസേനയ്ക്ക് കൈമാറും.

പവൻ ഹാൻസിനായി കൈമാറുന്ന ധ്രുവ് എൻജി ഹെലികോപ്റ്റർ വിവിഐപി യാത്രകൾക്കും എയർ ആംബുലൻസ് സേവനങ്ങൾക്കുമായി പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ളതാണ്. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ സംവിധാനങ്ങൾ ഇന്ത്യയുടെ വ്യോമപ്രതിരോധ-വ്യോമയാന സ്വയംപര്യാപ്തത പുതിയ ഉയരങ്ങളിലെത്തിക്കും.

Hindustan Aeronautics Limited (HAL) hands over three indigenous aircraft, including the HTT-40 basic trainer and Dhruv NG helicopter, to the Indian Air Force and Pawan Hans under Atmanirbhar Bharat.

Share.
Leave A Reply

Exit mobile version