റിലയൻസ് ജിയോയും വെബ് അധിഷ്ഠിത ഗ്രാഫിക് ഡിസൈൻ ടൂളായ കാൻവയും (Canva) തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി ജിയോ ഉപയോക്താക്കൾക്ക് 12 മാസം വരെ സൗജന്യമായി കാൻവ പ്രോ (Canva Pro) അല്ലെങ്കിൽ കാൻവ പ്രോ ലൈറ്റ് (Canva Pro Lite) സേവനങ്ങൾ ലഭ്യമാകും. തിരഞ്ഞെടുത്ത റീചാർജ് പ്ലാനുകൾക്കൊപ്പം സെപ്റ്റംബർ 16 മുതൽ ഈ ആനുകൂല്യം ഉപയോക്താക്കൾക്ക് മൈ ജിയോ (MyJio) ആപ്പ് വഴി യാതൊരു അധിക തുകയും കൂടാതെ സ്വന്തമാക്കാം. 399 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് കാൻവ പ്രോയും, 349 രൂപയുടെയും അതിനു മുകളിലുള്ള മറ്റ് 2ജിബി പ്രതിദിന ഡാറ്റാ പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് കാൻവ പ്രോ ലൈറ്റും ലഭിക്കുമെന്ന് കമ്പനികൾ അറിയിച്ചു.

കോടിക്കണക്കിന് വിദ്യാർത്ഥികൾ, ക്രിയേറ്റേർസ്, സംരംഭകർ, ചെറുകിട വ്യാപാരികൾ എന്നിവർക്ക് പ്രൊഫഷണൽ നിലവാരത്തിലുള്ള ഡിസൈൻ ടൂളുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത സവിശേഷതകളും ലഭ്യമാക്കുകയാണ് ഈ കൂട്ടുകെട്ടിന്റെ ലക്ഷ്യം. മില്യൺ കണക്കിന് പ്രീമിയം ടെംപ്ലേറ്റുകൾ, ചിത്രങ്ങൾ, എഐ ടൂളുകൾ എന്നിവയ്ക്ക് പുറമെ വിവിധ ഇന്ത്യൻ ഭാഷകളിൽ എളുപ്പത്തിൽ ഉള്ളടക്കം നിർമ്മിക്കാനും ഈ സേവനം ഉപയോക്താക്കളെ സഹായിക്കും.
Reliance Jio partners with Canva to offer up to 12 months of free Canva Pro or Canva Pro Lite access with select prepaid plans via the MyJio app.