ചൈനയിൽ പുതിയ മിജിയ ട്രിപ്പിൾ-ട്യൂബ് 14 കിലോഗ്രാം വാഷിംഗ് മെഷീൻ സീരീസിന്റെ പ്രീ-ഓർഡറുകൾ ആരംഭിച്ച് ഷവോമി. 3 ഡ്രമ്മുകളുള്ള വാഷിംഗ് മെഷീന് 11 കിലോഗ്രാം ശേഷിയുള്ള പ്രധാന ഡ്രമ്മും 1.5 കിലോഗ്രാം വീതമുള്ള രണ്ട് ചെറിയ സൈഡ് ഡ്രമ്മുകളും ആണുള്ളത്. ഈ മൂന്ന് ഡ്രമ്മുകൾക്കും സ്വന്തമായി ജലവിതരണ സംവിധാനമുള്ളതിനാൽ അവയ്ക്ക് പരസ്പര ആശ്രയമില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കും.

Xiaomi Triple Drum Washing Machine

ഉപയോക്താക്കളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വാഷിംഗ് പ്രോഗ്രാമുകൾ സ്വയം സജ്ജമാക്കാൻ സഹായിക്കുന്ന എ.ഐ അധിഷ്ഠിത മിജിയ ലിങ്‌യുൻ സിസ്റ്റം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ഡ്രമ്മുകൾ ഉണ്ടെങ്കിലും സ്റ്റാൻഡേർഡ് അൾട്രാ-തിൻ കാബിനറ്റ് സെറ്റപ്പുകളിൽ എളുപ്പത്തിൽ ഫിറ്റ് ചെയ്യാൻ കഴിയുന്ന ഒതുക്കമുള്ള രൂപകൽപ്പനയാണ് വാഷിംഗ് മെഷീന്റേത്. വാഷർ-ഡ്രയർ മോഡലിന് 4,999 യുവാനും, വാഷിംഗ് മെഷീൻ മാത്രമുള്ള മോഡലിന് 3,999 യുവാനുമാണ് വില വരുന്നത്.

Xiaomi launches the Mijia Triple-Tube 14kg Washing Machine series in China featuring three independent drums and AI-powered controls starting at 3,999 Yuan.

Share.
Leave A Reply

Exit mobile version