ആമസോൺ തങ്ങളുടെ പുതിയ കോൺവേർസേഷണൽ അസിസ്റ്റന്റായ ‘അലക്സ പ്ലസ്’ (Alexa+) ഹിന്ദി പിന്തുണയോടെ ഇന്ത്യയിൽ അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് ദീർഘനേരം സംസാരിക്കാനും ഒരേ വാചകത്തിൽ തന്നെ ഇംഗ്ലീഷും ഹിന്ദിയും ഇടകലർത്തി ഉപയോഗിക്കാനും ഈ പുതിയ ഫീച്ചറിലൂടെ സാധിക്കും.

നിലവിൽ രാജ്യത്തെ എല്ലാ ഉപയോക്താക്കൾക്കും ഈ സേവനം ആദ്യഘട്ടമായി സൗജന്യമായി ലഭ്യമാണെങ്കിലും, പരീക്ഷണ ഘട്ടത്തിന് ശേഷം പ്രൈം ഉപയോക്താക്കൾക്ക് മാത്രമായിരിക്കും ഇത് സൗജന്യമായി ലഭിക്കുക. നോൺ-പ്രൈം ഉപയോക്താക്കൾ ഇതിനായി പ്രതിമാസം 2,000 രൂപ നൽകേണ്ടി വരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഗ്രോസറി സാധനങ്ങൾ ഓർഡർ ചെയ്യുക, സ്മാർട്ട് ഹോം ഉപകരണങ്ങൾ നിയന്ത്രിക്കുക തുടങ്ങിയവ ജോലികൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഈ പുതിയ അസിസ്റ്റന്റിന് സാധിക്കും. കൂടാതെ, സ്വിഗ്ഗി, സൊമാറ്റോയുടെ ഡിസ്ട്രിക്റ്റ്, മേക്ക് മൈ ട്രിപ്പ്, ജിയോസാവൻ തുടങ്ങിയ പ്രമുഖ ഇന്ത്യൻ സേവനങ്ങളുമായും അലക്സ പ്ലസ് സംയോജിപ്പിച്ചിട്ടുണ്ട്.
Amazon launches Alexa+ in India with Hindi support, multi-turn conversational capabilities, and integration with top Indian apps like Swiggy, Zomato, and JioSaavn