റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർണായക ഇടപെടലോടെ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായി എൻ. ചന്ദ്രശേഖരന് 5 വർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകി ടാറ്റ സൺസ് Tata Sons തീരുമാനം. നേരത്തെ ഈ സ്ഥാനത്തുനിന്ന് മാറാൻ അദ്ദേഹം തീരുമാനിച്ചിരുന്നുവെങ്കിലും, മുംബൈയിൽ ചേർന്ന ടാറ്റ സൺസ് ബോർഡ് യോഗം ആ തീരുമാനം തിരുത്തി അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ ഐപിഒ തയാറെടുപ്പുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് ഈ കാലാവധി നീട്ടൽ.എയർ ഇന്ത്യയുടെ ഉൾപ്പെടെയുള്ള ടാറ്റയുടെ വിവിധ കമ്പനികളുടെ മേധാവിയായി അദ്ദേഹം തന്നെ തുടരും.
ചന്ദ്രശേഖരന്റെ നിലവിലെ അഞ്ച് വർഷത്തെ കാലാവധി 2027 ഫെബ്രുവരിയിൽ അവസാനിക്കാനിരിക്കെയായിരുന്നു വിരമിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം. സെപ്റ്റംബർ 11 ന് ടാറ്റ സൺസിന്റെ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (NBFC) എന്ന രജിസ്ട്രേഷൻ ഉപേക്ഷിക്കാനുള്ള അപേക്ഷ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിരസിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ സ്ഥാനത്തു തുടരാൻ അനുവദിക്കാൻ ബോർഡ് തീരുമാനിച്ചത്. ഇത് ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയുടെ ലിസ്റ്റിംഗിന്റെ സാധ്യതയെ പുനരുജ്ജീവിപ്പിക്കും. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും, ലിസ്റ്റിംഗ് പ്രക്രിയയ്ക്കും ഇടയിൽ ടാറ്റ ഗ്രൂപ്പിൽ നേതൃ മാറ്റം ഒഴിവാക്കാനാണ് ബോർഡ് യോഗം തീരുമാനമെടുത്തത്.
മറ്റൊരു കാലാവധിക്ക് ശ്രമിക്കില്ലെന്ന് ചന്ദ്രശേഖരൻ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. 2017 മുതൽ ടാറ്റ സൺസിന്റെ ചെയർമാനായി തുടരുന്ന, 2027 ഫെബ്രുവരി 20 ന് കാലാവധി അവസാനിക്കുന്ന ചന്ദ്രശേഖരന്റെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള പ്രക്രിയ ടാറ്റ സൺസ് ബോർഡ് ഔദ്യോഗികമായി ആരംഭിച്ചിരുന്നു. ആരംഭിച്ചിരുന്നു. ഇതിനായൊരു പാനലും ടാറ്റ സൺസ് രൂപീകരിച്ചിരുന്നു.
ചന്ദ്രശേഖരന്റെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ ശുപാർശ ചെയ്യാൻ ടാറ്റ ട്രസ്റ്റ് കഴിഞ്ഞ വർഷം ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. എന്നാൽ ഫെബ്രുവരിയിൽ നടന്ന ബോർഡ് യോഗത്തിൽ നാല് ഡയറക്ടർമാർ ഈ വിപുലീകരണത്തെ പിന്തുണച്ചപ്പോൾ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ അതിനെ എതിർത്തു. പിൻഗാമിയെ കണ്ടെത്താൻ വ്യാഴാഴ്ച നടന്ന ചർച്ചകളിലും ടാറ്റ സൺസിന്റെ 66 ശതമാനം നിയന്ത്രണത്തിലുള്ള ടാറ്റ ട്രസ്റ്റുകളുടെ ചെയർമാനായ നോയൽ ടാറ്റ വ്യാഴാഴ്ച ചന്ദ്രശേഖരന്റെ പുനർനിയമനത്തിനെതിരെ വോട്ട് ചെയ്തു. എന്നാൽ ഭൂരിപക്ഷം ബോർഡ് അംഗങ്ങൾ പ്രമേയം അംഗീകരിച്ചതായി ടാറ്റ സൺസ് അറിയിച്ചു.
ചെയർമാൻ സ്ഥാനത്തേക്ക് ഒരു സ്ഥാനാർത്ഥിയെ ശുപാർശ ചെയ്യാൻ അഞ്ച് അംഗ പാനൽ ആവശ്യമാണ്. മൂന്ന് അംഗങ്ങളെ സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റും സംയുക്തമായി നിയമിക്കണം, ബാക്കിയുള്ള രണ്ട് പേരെ ടാറ്റ സൺസ് ബോർഡ് നാമനിർദ്ദേശം ചെയ്യണമെന്നാണ് വ്യവസ്ഥ. ഈ പാനൽ ചർച്ചക്കെടുക്കാതെ റിസർവ് ബാങ്കിന്റെ താല്പര്യത്തിനനുസരിച്ചു നീങ്ങാനാണ് ബോർഡ് തീരുമാനം.
ഓട്ടോമൊബൈൽ, സ്റ്റീൽ, ഇൻഫർമേഷൻ ടെക്നോളജി, ഹോസ്പിറ്റാലിറ്റി, വ്യോമയാനം തുടങ്ങിയ മേഖലകളിലായി നിരവധി ലിസ്റ്റഡ് ടാറ്റ ഗ്രൂപ്പ് കമ്പനികളിൽ ടാറ്റ സൺസിന് നിയന്ത്രണ ഓഹരികളുണ്ട്.
The Tata Sons board has decided to retain N. Chandrasekaran as Chairman for another five years, even though he had earlier planned to step down from the position. At a board meeting held in Mumbai, Tata Sons reversed that course and reappointed him for another term.The extension comes as the Tata Group considers key developments, including preparations for a potential IPO. Chandrasekaran will also continue to lead various Tata Group companies, including Air India.
