ഇന്ത്യയുടെ ഡയറി മേഖലയുടെ ഉൽപ്പാദനക്ഷമതയും കന്നുകാലി ഇനങ്ങളുടെ ഗുണനിലവാരവും വർദ്ധിപ്പിക്കുന്നതിനായി എഫ്.എം.സി.ജി കമ്പനിയായ ബി.എൽ അഗ്രോ ഗ്രൂപ്പ് (BL Agro Group) 1,500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു. കമ്പനിയുടെ ബയോടെക്നോളജി അനുബന്ധ സ്ഥാപനമായ ‘ലീഡ്സ് ജെനിറ്റിക്സ്’ (Leads Genetics) വഴിയാണ് സമഗ്രമായ കന്നുകാലി ജനിതക- പ്രത്യുത്പാദന സാങ്കേതിക പരിസ്ഥിതി വ്യവസ്ഥ വികസിപ്പിക്കുന്നത്.

സംയോജിത ബ്രീഡ് ഇംപ്രൂവ്മെന്റ് ഫാം, ഐ.വി.എഫ്-ഇ.ടി ലബോറട്ടറി, പാത്തോളജി, ജെനൊമിക്സ് ലാബുകൾ എന്നിവ ഈ പദ്ധതിയുടെ ഭാഗമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി ഈ മാതൃക നടപ്പിലാക്കുന്നതിനായി കമ്പനി ചർച്ചകൾ നടത്തിവരികയാണ്.
ഇന്ത്യ-ബ്രസീൽ കന്നുകാലി ജനിതക പങ്കാളിത്തത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത ‘സെബു-ഒപ്റ്റിമൈസ്ഡ് ബോവിൻ എസ്.എൻ.പി ചിപ്പ്’ കമ്പനി ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. ഈ ആധുനിക സാങ്കേതികവിദ്യയിലൂടെ മികച്ച കന്നുകാലികളെ തിരഞ്ഞെടുക്കാനും, 2027 അവസാനത്തോടെ പ്രതിമാസം 15,000 ഭ്രൂണങ്ങൾ ഉത്പാദിപ്പിക്കാനും ലക്ഷ്യമിടുന്നു.
ഗിർ ഉൾപ്പെടെയുള്ള തദ്ദേശീയ ഇനങ്ങളുടെയും കാലാവസ്ഥയെ പ്രതിരോധിക്കാൻ ശേഷിയുള്ള കന്നുകാലികളുടെയും ജനിതക ഗുണനിലവാരം ഉയർത്തുന്നതിലൂടെ രാജ്യത്തിന്റെ പാൽ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും, ഗ്രാമീണ മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതി സഹായകരമാകും.
FMCG major BL Agro commits ₹1,500 crore to Leads Genetics to build an integrated cattle genetics ecosystem, aiming to boost milk productivity and indigenous breeds in India.
