അസമിൽ വ്യവസായ നിക്ഷേപങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എറോ-സിറ്റി (Aero-city), പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ട് (PSP), സിമന്റ്, എം.ആർ.ഒ (MRO) പദ്ധതികൾ നടപ്പിലാക്കുമെന്ന പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ്. ഗുവാഹത്തി വിമാനത്താവള ടെർമിനലിന് സമീപം എറോ-സിറ്റി നിർമ്മിക്കുമെന്നും അസം ധുബ്രി ജില്ലയിലെ ചാപറിൽ 48,000 കോടി രൂപ ചെലവിൽ 3,200 മെഗാവാട്ട് താപവൈദ്യുത നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ഡയറക്ടർ ജീത് അദാനി വ്യക്തമാക്കി. നാല് യൂണിറ്റുകളുള്ള ഈ പവർ പ്ലാന്റ് 2030 ഡിസംബർ മുതൽ ഘട്ടങ്ങളായി കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

ഈ പദ്ധതിയിലൂടെ നിർമ്മാണ ഘട്ടത്തിൽ 20,000ത്തോളം തൊഴിലവസരങ്ങളും പ്രവർത്തനമാരംഭിച്ച ശേഷം 5,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. കൂടാതെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാനായി ‘വിദ്യാമന്ദിർ സ്കൂളും’ ഇവിടെ ആരംഭിക്കും. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ അസമിലെയും വടക്കുകിഴക്കൻ മേഖലയിലെയും അദാനിയുടെ മൊത്തത്തിലുള്ള നിക്ഷേപ ലക്ഷ്യമായ 1 ലക്ഷം കോടി രൂപ എളുപ്പത്തിൽ മറികടക്കാൻ സാധിക്കുമെന്ന് ജീത് അദാനി കൂട്ടിച്ചേർത്തു. പവർ, ഏവിയേഷൻ, സിമന്റ് തുടങ്ങിയ വിവിധ മേഖലകളിലെ വിപുലീകരണത്തിലൂടെ അസമിൽ പുതിയ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം.
Adani Group initiates a ₹48,000 crore thermal power plant in Dhubri and announces major investments including a Guwahati Aero-city and cement projects in Assam
